സൗഹാര്‍ദ്ധത്തിന്റെ വേറിട്ട മാതൃക: കോക്കൂര്‍ മുസ്ലിം പള്ളിക്കമ്മിറ്റി 50 ഹിന്ദു കുടുംബങ്ങള്‍ക്ക് ഓണപ്പുടവകള്‍ സമ്മാനിച്ചു

0
3

ചങ്ങരംകുളം:ഓണപ്പുടവ വിതരണം ചെയ്തു കൊണ്ട് ഒരു മുസ്ലിം പള്ളിക്കമ്മിറ്റി സൗഹൃദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചു.മലപ്പുറം ജില്ലയിലെ കോക്കൂര്‍ സി എച്ച് നഗര്‍ ഹുദാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും കെ എന്‍ എമ്മും സംയുക്തമായാണു പ്രദേശത്തെ ഹിന്ദു കുടുംബങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഓണപ്പുടവ നല്‍കിയത്.

പ്രശസ്ത കവിയും സാഹിത്യകാരനുമായ ആലംകോട് ലീലാകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യര്‍ക്കിടയില്‍ കലാപമുണ്ടാക്കുന്ന കാലത്ത് പ്രതീക്ഷയുടെ വെളിച്ചം അസ്തമിച്ചിട്ടില്ല എന്ന് വിളിച്ചറിയിക്കുന്നതാണ് ഈ മഹദ് സംരംഭമെന്നും, അവരവരുടെ മത വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ ഇത്തരം മൈത്രി ബന്ധങ്ങളാകാമെന്നും അദ്ദേഹം പറഞ്ഞു.

അമ്പത് ഹിന്ദു കുടുംബങ്ങള്‍ക്കാണ് കമ്മിറ്റി പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്തത്. മുജീബ് കോക്കൂര്‍ അദ്ധ്യക്ഷത വഹ്ച്ചു പി പി എം അഷ്റഫ്, എം കെ അന്‍വര്‍, റഫീക് മാനംകണ്ടത്ത്, പി എം നൂറുദ്ധീന്‍, പി വി നിയാസ്, സി ഐ നജീര്‍ അഹ്മദ് പ്രസംഗിച്ചു.