യുഎസ് ഓപ്പണ്‍ കിരീടം റഫേല്‍ നദാലിന്

0
3

ന്യൂയോര്‍ക്ക്: ആവേശപ്പോരാട്ടത്തിനൊടുവില്‍ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ചാമ്പ്യന്‍ പട്ടം വീശിയെടുത്ത് റഫേല്‍ നദാല്‍. ഫൈനലില്‍ റഷ്യന്‍ താരം ദാനി മദ്ദദെവിനെയാണ് നദാല്‍ തോല്‍പിച്ചത്.

രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ മിന്നും വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മദ്ദദെവ് മികച്ച വെല്ലുവിളിയുയര്‍ത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. സ്‌കോര്‍ 7-5, 6-3, 5-7, 4-6, 6-4. നദാലിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടമാണിത്.

19-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും. 20 കിരീടമുള്ള റോജര്‍ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നില്‍ കടമ്പയായി മുന്നിലുള്ളത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടം ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ രണ്ട് സെറ്റുകള്‍ നേടിയ നദാലിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു മെദ്വദേവ് അടുത്ത രണ്ട് സെറ്റുകള്‍ നേടിയത്.