ദുബായില്‍ സ്‌കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്ക്

0
9

ദുബായ്: ടാങ്കറുമായി സ്‌കൂള്‍ ബസ് കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.അല്‍ വര്‍ഖ അവര്‍ ഔണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ ബസാണ് തിങ്കളാഴ്ച്ച രാവിലെ അപകടത്തില്‍പെട്ടത്. അല്‍ റിബാറ്റ് റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു

15 കുട്ടികള്‍ക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ടെന്ന് ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ബസിലെ സൂപ്പര്‍വെസര്‍മാരിലൊരാള്‍ക്കും ഡ്രൈവര്‍ക്കും സാരമായ പരിക്കുണ്ട്. എല്ലാവരെയും റാഷിദ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. അപകട സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു

രാവിലെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ തങ്ങളുടെ ഒരു ബസ് അപകടത്തില്‍പെട്ടെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളെല്ലാം സുരക്ഷിതരാണെന്നും സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു.അപകടത്തെതുടര്‍ന്ന് ദീര്‍ഘനേരം ഗതാഗതക്കുരുക്കുണ്ടായി. തുടര്‍ന്ന് മറ്റ് വഴികളിലൂടെ യാത്ര ചെയ്യണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.