കമൽഹാസന് എതിരെ പീഡനത്തിന് പരാതി നൽകി നടി മധുമിത

നടൻ കമൽഹാസനെതിരെ പീഡനത്തിന് പരാതി നൽകി നടി മധുമിത. ബിഗ് ബോസ് മൂന്നാം സീസണിലെ മുൻ താരം കൂടിയാണ് മധുമിത. മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്.

കമൽഹാസനു പുറമെ ബിഗ് ബോസിലെ മറ്റു മത്സരാർഥികൾക്കെതിരേയും നടി പരാതി നൽകിയിട്ടുണ്ട്. കമൽഹാസനും സഹ മത്സരാർഥികളും തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ചെന്നൈ നസ്രത്ത്‌പേട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

തനിക്കു സഹ മത്സരാർഥികളിൽ നിന്ന് മാനസിക പീഡനം നേരിട്ടപ്പോൾ കമൽഹാസൻ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തിൽ ഇടപ്പെട്ടില്ലെന്നും മധുമിത പരാതിയിൽ പറയുന്നു. ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമൽഹാസൻ. മധുമിത ഈയിടെ ഷോയിൽ നിന്ന് പുറത്തായിരുന്നു. ഷോയിലെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മധുമിതയെ പുറത്താക്കിയത്.

സ്റ്റാർ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിൽ സംവിധായകനും നടനുമായ ചേരൻ, നടി ഫാത്തിമാ ബാബു, വനിത വിജയകുമാർ, സാക്ഷി അഗർവാൾ, അഭിരാമി വെങ്കിടാചലം, കവിൻ, ഷെറിൻ തുടങ്ങി 12 താരങ്ങളാണ് മത്സരാർഥികൾ.

error: This article already Published !!