പാലുകുടി മാറാത്ത ഈ പെൺകുട്ടിയാണോ എന്നെ പ്രണയിക്കുന്നത്; മമ്മൂട്ടി

തൃശൂർകാരിയായ ശ്രുതി രാജ് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമാലോകത്തേക്ക് വരുന്നത്. വി.എം വിനുവിന്റെ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ നിർഭാഗ്യവശാൽ ചിത്രം പാതിവഴിയിൽ മുടങ്ങി. പിന്നീട് പ്രിയം, ഉദയപുരം സുൽത്താൻ, ഇളവങ്കോട് ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. എന്നാൽ താൻ എട്ടാം ക്ലാസിൽ പഠിക്കുമ്ബോൾ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം നടി പങ്ക് വച്ചിരിക്കുകയാണിപ്പോൾ. ഒേരു സ്വകാര്യ നല്കിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങൾ പങ്ക് വച്ചത്.

‘എട്ടാം ക്ലാസിൽ പഠിക്കുമ്ബോഴാണ് ഇലവങ്കോട് ദേശംവരുന്നത്. മമ്മൂക്കയും ഖുഷ്ബു മാമും പ്രധാന വേഷത്തിൽ. കെ.ജി ജോർജ് സാറാണ് സംവിധാനം. മഹാനായ സംവിധായകന്റെ വലിയൊരു താരനിരയുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്ന ബോധം അച്ഛനും അമ്മയ്ക്കും പോലും ഉണ്ടായിരുന്നില്ല. പിന്നല്ലേ എട്ടാം ക്ലാസുകാരിയായ എനിക്ക്. ഇലവങ്കോട് ദേശത്തിൽ മമ്മൂക്കയെ രഹസ്യമായി പ്രേമിക്കുന്ന കഥാപാത്രമാണ് എന്റെത്. പാലുകുടി മാറാത്ത ഈ പെൺകുട്ടിയാണോ എന്നെ പ്രണയിക്കുന്നത് എന്ന് ചോദിച്ച് ഉച്ചത്തിൽ ചിരിക്കുന്ന മമ്മൂക്കയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.

ലൊക്കേഷനിൽ കളിച്ചു നടക്കുന്ന ഞാൻ ഈ ഫീൽഡിൽ തുടരണമെന്നോ അവസരങ്ങൾ വെട്ടിപ്പിടിക്കണമെന്നോ എന്നൊന്നും വിചാരിച്ചില്ല. മമ്മൂക്ക എല്ലാം മനസിലാക്കി കാണണം. ഈ സിനിമ കഴിഞ്ഞാൽ വീട്ടിൽ പൊയ്ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കുവടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ, അറിവാണ് ഏറ്റവും വലിയ സമ്ബാദ്യം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

error: This article already Published !!