ഞാൻ ഒരു സുന്ദരനല്ലെന്ന് പൂർണമായ ബോദ്ധ്യം എനിക്കുണ്ട്: തുറന്നു പറഞ്ഞ് മോഹൻലാൽ

0
17

സിനിമയിലെ പൊതുധാരണവെച്ച് സൗന്ദര്യമില്ലാത്ത ഒരാളാണ് താനെന്ന പൂർണബോദ്ധ്യമുണ്ടെന്ന് മോഹൻലാൽ. സ്റ്റാർ ആൻഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സിനിമയിൽ ഞാൻ നായകനായിട്ടല്ല. വില്ലനായിട്ടാണല്ലോ വന്നത്. ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. മോഹൻലാൽ പറഞ്ഞു.

സുന്ദരനല്ലെന്ന് പൂർണമായ ബോദ്ധ്യമുണ്ടായിരുന്നു. അന്ന് മാത്രമല്ല. ഇപ്പോഴും ആ ബോദ്ധ്യമുണ്ട്. പക്ഷേ തുടർച്ചയായി സിനിമകൾ വന്നു കൊണ്ടിരുന്നു. അതുകൊണ്ട് ആശങ്കകൾ ഉണ്ടായിട്ടില്ല. ഒരിക്കൽ കെ പി ഉമ്മർ എന്നോട് പറഞ്ഞു.

എത്ര കാണാൻ കൊള്ളാത്തവനാണെങ്കിലും കുറേക്കാലം സിനിമയിൽ നിന്നാൽ നന്നാവും ഉദാഹരണം ലാൽ തന്നെ അദ്ദേഹം അത് കാര്യമായിട്ടാണോ തമാശയായിട്ടാണോ പറഞ്ഞതെന്ന് ഇപ്പോഴും എനിക്കറിയില്ല- മോഹൻലാൽ പറയുന്നു.