ലാലേട്ടൻ അഭിനയിക്കുന്നത് കാണുന്നത് തന്നെ ഒരു ജന്മ സുകൃതം, മമ്മൂക്കയുടെ കൂടെയുള്ള അഭിനയം സ്വപ്നം: നടി പ്രിയങ്ക നായർ

0
16

മലയാളി പ്രേക്ഷക മനസ്സിൽ വെയിൽ, വിലാപങ്ങൾക്കപ്പുറം, ജലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ സ്വന്തമായ ഒരിടം നേടിയെടുത്ത നടിയാണ് പ്രിയങ്കാ നായർ. ഇപ്പോഴിതാ കൗമുദിയുമായുള്ള അഭിമുഖത്തിൽ താൻ ഒരു മോഹൻലാൽ ആരാധികയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

അതിൽ സംശയമെന്താ ലാലേട്ടൻ. ഞാൻ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. ലാലേട്ടനൊപ്പം രണ്ട് സിനിമ ചെയ്യാൻ പറ്റി.അതൊരു ഫാൻ ഗേൾ മൊമന്റാണ്. ലാലേട്ടൻ അഭിനയിക്കുന്നത് കാണുന്നത് തന്നെ ഒരു ജന്മ സുകൃതമാണ്. അഭിനയത്തിന്റെ പല തലങ്ങളിലൂടെ പോയി ഒരു നടൻ അഭിനയിക്കുന്നത് കാണുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഭയങ്കര സന്തോഷമാണ്. അതോടൊപ്പം മമ്മൂട്ടിയുമൊന്നിച്ച് അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

മമ്മൂക്കയുടെ കൂടെ ഞാൻ അഭിനയിച്ചിട്ടില്ല. ഒരുപാട് അവസരങ്ങൾ വന്നിരുന്നു, പക്ഷേ നിർഭാഗ്യവശാൽ എനിക്ക് പല അവസരങ്ങളും നഷ്ടപ്പെടുകയായിരുന്നു. ചില അവസരങ്ങളിൽ ആ കഥാപാത്രത്തിന് ഞാൻ ആപ്റ്റല്ലാതെ പോയിട്ടുണ്ട്. ഈ അടുത്തകാലത്തൊരു സിനിമ എനിക്ക് നഷ്ടമായി. ഉണ്ട എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി വിളിച്ചിരുന്നു. എന്നാൽ ആ കഥാപാത്രത്തിന്റെ മെച്യൂരിറ്റി എന്റെ ഇപ്പോഴത്തെ ഫോട്ടോയുമായി യോജിക്കുന്നില്ല.

കുറച്ച് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മമ്മൂക്കയുടെ ഭാര്യയായിട്ടുള്ള കഥാപാത്രമാണ്, അദ്ദേഹത്തിന്റെ കൂടെ സീൻ ഷെയർ ചെയ്യുകയെന്നത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള നല്ല ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. പ്രിയങ്ക വ്യക്തമാക്കി.