സ്വര്‍ണവില കുറഞ്ഞു, പവന് 27880 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 27880 രൂപയും ഗ്രാമിന് 3485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരാഴ്ച കൊണ്ട് 1240 രൂപയാണ് പവന് കുറഞ്ഞു. ഈ മാസം നാലിന് 29120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണത്തിനുണ്ടായിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.41 ഡോളറാണ് ഇന്നത്തെ നിരക്ക്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

error: This article already Published !!