പ്രവാസിയുടെ ഭാര്യയുമായുള്ള അടുപ്പം ജീവിത ചിലവ് വർദ്ധിപ്പിച്ചു; കോടീശ്വരനായ അബ്ദുൾ മുജീബ് തളിപ്പറമ്പിൽ കാറുകൾ തകർത്ത് കവർച്ച നടത്തുന്നത് കാമുകിയെ പോറ്റാൻ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കാറുകൾ ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ൾ മു​ജീ​ബ് കോ​ടീ​ശ്വ​ര​ൻ. പ്ര​വാ​സി​യു​ടെ ഭാ​ര്യ​യു​മാ​യു​ള്ള അ​ടു​പ്പം ജീ​വി​ത ചി​ല​വ് വ​ർ​ദ്ധി​പ്പി​ച്ച​പ്പോ​ൾ അ​ബ്ദു​ൾ മു​ജീ​ബ് ക​വ​ർ​ച്ച​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് പ​ടു​കൂ​റ്റ​ൻ ഷോ​പ്പിം​ഗ് മാ​ളും നി​ടു​വാ​ലൂ​രി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് തോ​ട്ട​ങ്ങ​ളും കൃ​ഷി​ഭൂ​മി​യും മു​ജീ​ബി​ന് ഉ​ണ്ട്.

കാ​മു​കി​ക്ക് പു​തി​യ കാ​ർ ഉ​ൾ​പ്പെ​ടെ മു​ജീ​ബ് വാ​ങ്ങി ന​ല്കി​യി​രു​ന്നു. ഈ ​യു​വ​തി​യു​മാ​യി ബ​ന്ധം ദൃ​ഢ​മാ​യ​തോ​ടെ ചെ​ല​വ് വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് 2019 ജ​നു​വ​രി 17 ന് ​സ​യ്യി​ദ് ന​ഗ​റി​ൽ വി.​വി.​അ​ബ്ദു​ള്ള​യു​ടെ കാ​ർ ത​ക​ർ​ത്ത് ര​ണ്ടേ​കാ​ൽ ല​ക്ഷം ക​വ​ർ​ന്ന​ത്. ഈ ​കേ​സി​ന് ശേ​ഷം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള സൂ​ച​ന പോ​ലും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ജീ​ബ് മോ​ഷ​ണം തു​ട​രു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ കാമുകിയുടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും ഇ​യാ​ൾ​ക്ക് മ​ർ​ദ്ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​രി​മ്പം സ്വ​ദേ​ശി മൊ​യ്തീ​ന്‍റെ സ്വി​ഫ്റ്റ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് മു​ന്‍ സീ​റ്റി​ല്‍ വെ​ച്ചി​രു​ന്ന ബാ​ഗ് മോ​ഷ്ടി​ച്ച​താ​യി​രു​ന്നു ജ​നു​വ​രി 17 ന് ​ന​ട​ന്ന ആ​ദ്യ സം​ഭ​വം. എ​ന്നാ​ല്‍ ബാ​ഗി​ല്‍ ചോ​റ്റു​പാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൊ​യ്തീ​ന്‍ ത​ളി​പ്പ​റ​മ്പ് ടൗ​ണി​ലെ ത​ന്‍റെ ക​ട​പൂ​ട്ടി രാ​ത്രി ഒ​ൻ​പ​തോ​ടെ നെ​ല്ലി​പ​റ​മ്പി​ല്‍ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു റോ​ഡ​രി​കി​ല്‍ കാ​ര്‍ നി​ര്‍​ത്തി അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് ബാ​ഗ് മോ​ഷ്ടി​ച്ച​താ​യി ക​ണ്ട​ത്. അ​ന്നേ ദി​വ​സം ത​ന്നെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ് പു​ഷ്പ​ഗി​രി സ്വ​ദേ​ശി വി.​വി അ​ബ്ദു​ള്ള​യു​ടെ ഇ​ന്നോ​വ​യു​ടെ ചി​ല്ല് ത​ക​ര്‍​ത്ത് സി​റ്റി​ല്‍ വെ​ച്ചി​രു​ന്ന ബാ​ഗ് ക​വ​ര്‍​ന്ന​ത്.

ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പാ​ന്‍ കാ​ര്‍​ഡ്,തു​ട​ങ്ങി​യ രേ​ഖ​ക​ളു​മാ​ണ് അ​ബ്ദു​ള്ള​ക്ക് ന​ഷ്ട്ട​പെ​ട്ട​ത്. ഫെ​ബ്ര​വ​രി ഒന്നിന് പ​ട്ടാ​പ്പക​ലാ​ണ് മ​ന്ന​യി​ലെ വ്യാ​പാ​രി​യാ​യ ഉ​മ്മ​ര്‍ കു​ട്ടി​യു​ടെ ഇ​ന്നോ​വ ക്രി​സ്റ്റ​യു​ടെ പി​ന്‍​നി​ര​യി​ലെ സീ​റ്റി​ന​രി​കി​ലു​ള്ള ചി​ല്ല് ത​ക​ര്‍​ത്ത് മൂ​ന്ന് ല​ക്ഷം രൂ​പ​യും രേ​ഖ​ക​ളു​മ​ട​ങ്ങു​ന്ന ബാ​ഗ് മോ​ഷ്ടി​ച്ച​ത്.

ത​ളി​പ്പ​റ​മ്പ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് സ​മീ​പ​ത്തെ പ​ള്ളി​യി​ല്‍ ഉ​ച്ച​ക്ക് ജു​മാ നി​സ്‌​ക്കാ​ര​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ഉ​മ്മ​ര്‍ കു​ട്ടി. മോ​ഷ​ണ​ങ്ങ​ളെ​ല്ലാം ചു​രു​ങ്ങി​യ സ​മ​യ​ങ്ങ​ളി​ലാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. മോ​ഷ​ണ​ത്തി​നി​ര​യാ​യ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ങ്കി​ലും ത​സ്‌​ക​ര​ന്‍ പി​ടി​യി​ലാ​യി​ല്ല. ഒ​ടു​വി​ൽ പ​തി​നേ​ഴാ​മ​ത്തെ ക​വ​ർ​ച്ച​യ്ക്കി​ട​യി​ൽ പ്ര​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

error: This article already Published !!