പൊളാരിറ്റി എത്തുന്നു സ്മാർട്ട് ബൈക്കുകളുടെ 1001 രൂപയ്ക്ക് പ്രീ ബുക്കിംഗ്

0

ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം വലിയ തോതിൽ ആഗോള താപനം കൂട്ടുനനത്തിനും അതുമൂലം ഭൂമിയുടെ നാശത്തിനു താനാണ് വഴിവെക്കുമെന്നുള്ള പഠനങ്ങൾ ധാരാളം വന്നുകൊണ്ടിരിക്കുകയാണ് .അന്തരീക്ഷ മലിനീകരണത്തിന്റെ ഏറിയ പങ്കും വാഹനങ്ങളുടെ ഇന്ധനം കത്തുമ്പോളുള്ള പുകയില നിന്നാണ് എന്ന ബോധ്യം വന്നു തുടങ്ങിയ മുതൽ എല്ലാ ലോക രാജ്യങ്ങളും വൻ തോതിൽ ഇലക്ട്രിക്ക് വാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആണ് പൊതുവേ എടുക്കുന്നത് ഭാവിയിൽ നേരിട്ടേക്കാവുന്ന ഇന്ധന ക്ഷാമവും ഒരു പരിധി വരെ ഇതുമൂലം തടയാൻ ആകുമെന്നും ആഗോള താപനത്തെ വലിയ ഒരു തരത്തിൽ തടയാനാകുമെന്നും ഇത് മൂലം കരുതുന്നു.വൈദ്യുത വാഹങ്ങളുടെ ഉൽപ്പാദനം മലിനീകരണത്തിന്റെ വലിയ തോതിൽ കുറക്കുമെന്നുള്ള വസ്തുത മനസിലാക്കി പല വലിയ വാഹന നിർമ്മാണ കമ്പനികളെല്ലാം ആ . ഇതിനു ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും വാൻ സ്വീകരണമാണ് വരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് അത്തരത്തിലുള ഒരു സമീപനം ആണ് പൊളാരിറ്റി എന്ന വൈദ്യുത വാഹന നിർമ്മാതാക്കളുടെ ഭാഗത്തു നിന്നുള്ളത്‌

പൂനെ ആസ്ഥാനമായുള്ള ഒരു ഇലക്ട്രിക്ക് വാഹന നിർമ്മാണ കമ്പനി ആണ് പൊളാരിറ്റി കമ്പനി ഈ അടുത്ത് അവരുടെ ആറ് പുതിയ മോഡൽ ഇലക്ട്രിക്ക് ബൈക്കുകൾ പ്രദർശിപ്പിച്ചിരുന്നു 38000 മുതൽ 110000 വരെ ആണ് ഇതിന്റെ വില സത്യത്തിൽ ചാർജ് ചെയ്ത സൈക്കിൾ എന്ന് വേണമെങ്കിലും ഇതിനെ പറയാവുന്നതാണ് ചാർജില്ല എങ്കിലും പെടലുപയോഗിച്ചു ചവിട്ടി സഞ്ചരിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം ഇലക്ട്രിക്ക് പവർ തീർന്നാൽ പെഡൽ ഉപയോഗിച്ച് ചലിപ്പിക്കാവുന്നതാണ് അതോടൊപ്പം തന്നെ ബാറ്ററി ചാർഗവും എന്ന ഇതിനുണ്ട് .

വിവിധ വിഭാഗങ്ങളിലായി ആറ് മോഡലുകൾ കമ്പനിക്കുണ്ട് S1K, S2K,S3K എന്നീ മൂന്ന് സ്പോർട്സ് മോഡലുകളും E1K, E2K,E3K എന്നീ മൂന്ന് എക്സിക്യൂട്ടീവ് മോഡലുകളുമാണ് കമ്പനിക്കുള്ളത്.പെഡൽ സംവിധാനമുള്ള ഇലക്ട്രിക്ക് മോട്ടോർ ആണ് ഇതിനു പവർ നൽകുന്നത് ഒറ്റ ചാർജിൽ 80 മുതൽ 100 വരെ കിലോമീറ്റർ സഞ്ചരിക്കാനാകും ഈ വര്ഷം വിപണിയിലിറക്കും എന്നാണ് കമ്പനി അവകാശപ്പെടുനന്തു .പ്ലഗിൻ ചാർജറുകളും ഹോം ചാർജർ ഫാസ്റ്റ് ചാർജർ സംവിധാനവും കമ്പനി നൽകുന്നുണ്ട് (40V 5A unit to a 80V 10A unit.)ആദ്യ വര്ഷം 15000 യൂണിറ്റ് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത് .ബേസ് മോഡലുകൾ പരമാവധി ൪൦ കിലോമീറ്റർ വേഗത നൽകുമ്പോൾ ടോപ് മോഡലുകൾ 100 കിലോമീറ്റർ വരെ വേഗത നൽകും എന്നും കമ്പനി അവകാശപ്പെടുന്നു .പെഡൽ സംവിധാനം ഉള്ളതുകൊണ്ട് തന്നെ ഉപഭോക്താവിന് യാതൊരു വിധ ആശങ്കയും കൂടാതെ ഉപയോഗിക്കാം എന്നും കമ്പനി പറയുന്നു വെറും 1001 രൂപ പ്രീ ബുക്കിംഗ് ചാർജ് ആയി നൽകി ആർക്കും ബുക്ക് ചെയ്യാവുന്നതാണ് ബുക്കിംഗ് സംവിധാനം കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്

ബാറ്ററിക്ക് മൂന്നു വർഷം ഗ്യാരണ്ടീ നൽകുന്നുണ്ട് . E1K, E2K,E3K മോഡലുകൾക്ക് യഥാക്രമം 40,60 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്നതാണ് ഒറ്റ ചാർജിൽ 80 കിലോമീറ്റര് വരെ പോകാൻ സാധിക്കും S1K, S2K,S3K മോഡലുകൾ യഥാക്രമം 45 ,70 ,100 കിലോമീറ്റര് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും ഒറ്റ ചാർജിൽ 80 കിലോമീറ്റര് യാത്ര ചെയ്യാനാകും .സ്പോർട്സ് മോഡലുകളിൽ ബി എൽ ഡി സി ഹബ് മോട്ടോറുകൾക്ക് യഥാക്രമം 1 കിലോവാട്ട് ,2 കിലോവാട്ട്,3 കിലോവാട്ട് കപ്പാസിറ്റി ആണ് ഉള്ളത് മുന്നിലും പിറകിലും സസ്പെന്ഷനോടെ കൂടിയാണ് പൊളാരിറ്റി സൂപ്പർ ബൈക് എത്തുന്നത് മനോഹരമായ ഹെഡ് ലാംപ് സ്‌പോർട്ടി ഡിസൈൻ വലിയ സ്പോക് വീലുകൾ എൽ ഇ ഡി ലൈറ്റുകൾ മനോഹരമായ മീറ്റർ കൺസോളുകൾ ബ്ലൂ ടൂത് കണക്റ്റിവിറ്റി ജി പി എസ് നാവിഗേഷൻ സിസ്റ്റം .വളരെ ഭാരം കുറഞ്ഞ സ്റ്റീൽ ഫ്രെയിമിൽ ആണ് ഈ സൂപ്പർ ബൈക് നിർമ്മിച്ചിരിക്കുന്നത് കൂടുതൽ ഭംഗിക്കായി പ്രധാനപ്പെട്ട ഇലക്ട്രിക്ക് സംവിധാനങ്ങളെല്ലാം മനോഹരമായി ഡിസൈൻ ചെയ്ത ബോഡിക്കുള്ളിൽ ആണ് ഉറപ്പിച്ചിരിക്കുന്നത്.

റിപോർട്ടുകൾ പ്രകാരം ഈ സൂപ്പർ ബൈക്കുകൾ FAME -II സ്കീം അനുസരിച്ചു നിർമ്മിച്ചതായതു കൊണ്ട് അതായത് 250 KW മുകളിൽ ഉള്ള ഇലക്ട്രിക്ക് എൻജിൻ ഉപയോഗിക്കുന്ന വാഹനം ആയതു കൊണ്ട് ഇത് ഇലക്ട്രിക്ക് വാഹനം എന്ന രീതിയിൽ രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്.പക്ഷേ പൊളാരിറ്റിയുടെ ഈ സൂപ്പർ ബൈക്ക് വെറും സൈക്കിൾ എന്ന രീതിയിലും നിങ്ങൾക്കുപയോഗിക്കാവുന്നതാണ്