സൗദി ദേശീയ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനമൊരുക്കി എസ്ടിസി പേ

സൗദിയില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി ടെലികോം കമ്പനി, എസ്.ടി.സി പേ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനമൊരുക്കിയാണ് എസ്ടിസി പേ ശ്രദ്ധേയമാകുന്നത്.

ഇനിമുതല്‍ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളും ഉള്‍പ്പെടെ റിയാദ് ബാങ്ക്, അല്‍ അറബി, സാംബ, ഫ്രാന്‍സി ബാങ്ക്, അല്‍ അവ്വല്‍, സാബ് തുടങ്ങിയ ബാങ്കുകള്‍ വഴി ആഭ്യന്തര ട്രാന്‍സ്ഫറുകളിലൂടെ തല്‍സമയം പണമയക്കുവാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

എസ്.ടി.സി പേ ആപ്പ് വഴി നാല് തവണ പര്‍ച്ചേഴസ് നടത്തുന്നവര്‍ക്ക് 50 റിയാല്‍ തിരിച്ച് ലഭിക്കുന്ന പദ്ധതിക്കും തുടക്കമായി

error: This article already Published !!