പരസ്യം കണ്ട് മസാജ് ചെയ്യിക്കാൻ പോയ പ്രവാസി യുവാവിന് ദുബായിയിൽ എട്ടിന്റെ പണി

ദുബായ്: ദുബായിൽ മസാജ് ചെയ്ത് കൊടുക്കുമെന്ന് പരസ്യം നൽകി വിദേശികളെ കെണിയിൽ പെടുത്തി പണവും സ്വർണവും തട്ടുന്ന സംഘം പോലീസ് പിടിയിൽ. ദുബായിൽ അറസ്റ്റിലായ സംഘത്തിൽ മൂന്ന് നൈജീരിയൻ സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്.

കഴിഞ്ഞ ഏപ്രിൽ 30നാണ് സംഭവം ഉണ്ടായത്. പരസ്യം കണ്ട് മസാജിനായി എത്തിയ ടുണീഷ്യൻ യുവാവാണ് ഇവരുടെ ചതിയിൽ അകപ്പെട്ടത്. നൈജീരിയൻ യുവതികൾ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലേയ്ക്കാണ് മസാജിനായി ഇരകളെ എത്തിച്ചിരുന്നത്. ഫോണിൽ വിളിച്ച് വാട്‌സ് ആപ്പിൽ ലൊക്കേഷൻ അയച്ച് തന്നാണ് താനവിടെ എത്തിയത്.

ഫ്‌ളാറ്റിലെ മുറിയിലേയ്ക്ക് പ്രവേശിച്ച ഉടൻ ഒരു യുവതി വാതിൽ ലോക്ക് ചെയ്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരന്നു. തുടർന്ന് തന്നെ വിവസ്ത്രനാക്കി യുവതികൾക്കൊപ്പം പല പോസുകളിൽ വീഡിയോയും ഫോട്ടോകളും പകർത്തി. തുടർന്ന് തന്റെ കൈവശമുള്ള 1,000 ദിർഹം തട്ടിയെടുത്തു. എടിഎം കാർഡ് കൈവശപ്പെടുത്തുകയും പിൻ നമ്പർ ചോദിക്കുകയും ചെയ്തു.

പിൻനമ്പർ നൽകിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ അപ്പ്‌ലോഡ് ചെയ്യുമെന്നും തന്റെ ജോലിസ്ഥലത്തേയ്ക്ക് ഈ ദൃശ്യങ്ങൾ കൊടുത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് താൻ എടിഎം കാർഡിന്റെ പിൻനമ്പർ നൽകുകയും അവർ 90,000 ദിർഹം പിൻവലിയ്ക്കുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഈ വീഡിയോ പുറത്തുകാണിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് എന്നെ തിരിച്ചയച്ചത്.

എന്നാൽ രണ്ട് ദിവസത്തിനു ശേഷം താൻ ജബൽ അലി പൊലീസ് സ്റ്റേഷനിൽ ഈ സംഭവത്തെ കുറിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ സംഘം പൊലീസ് വലയിലായത്.

error: This article already Published !!