ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി നടൻ മാധവന്റെ മകൻ; സന്തോഷം പങ്കുവച്ച് താരം

എഷ്യൻ ഗെയ്ംസിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ സ്വന്തമാക്കിയ മകന്റെ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടൻ മാധവൻ. ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിങ് ചാമ്ബ്യൻഷിപ്പിലാണ് മാധവന്റെ മകൻ വേദാന്ദ് അടങ്ങുന്ന സംഘം വെള്ളി നേടിയത്. അഭിമാനവാർത്ത മാധവൻ തന്നെയാണ് ആരാധകരുമായി പങ്കുവച്ചതും. വേദാന്ത് മാധവൻ, ഉത്കർഷ് പാട്ടീൽ, സാഹിൽ ലസ്‌കർ, ഷോൺ ഗാംഗുലി എന്നിവരടങ്ങിയ ടീമാണ് മത്സരത്തിൽ മെഡൽ കരസ്ഥമാക്കിയത്.

നാല് പേരും കൂടിച്ചേർന്ന് 3:41:49 സെക്കൻഡുകൾ എന്ന സമയത്തിലാണ് 4ഃ100ാ ഫ്രീസ്‌റ്റൈൽ റിലേ ഫിനിഷ് ചെയ്തത്. മത്സരത്തിൽ ജപ്പാൻ സ്വർണ മെഡലും ചൈനീസ് തായ്പേയ് വെങ്കല മെഡലും സ്വന്തമാക്കി.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേട്ടം. ദൈവത്തിന്റെ അനുഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്ദിന്റെ ആദ്യ മെഡൽ, എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.

error: This article already Published !!