കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്

ബെംഗളൂരൂ:കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പും ഡിസംബര്‍ ഒമ്പതിന് വോട്ടെണ്ണലും നടക്കും. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എം.എല്‍.എമാരുടെ ഹര്‍ജിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി മാറ്റിയത്.

ഹരിയാന,മഹാരാഷ്ട്ര, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കര്‍ണാടകയിലെ 15 സീറ്റുകളും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഒന്നുകില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു ആവശ്യം. കേസ് പരിഗണിക്കവെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തടസമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് കോടതിവിധി വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇതു പ്രകാരം ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പും ഡിസംബര്‍ ഒന്പതിന് വോട്ടെണ്ണലും നിശ്ചയിച്ചതായി കമ്മീഷന്‍ വിജ്ഞാപനമിറക്കി.

error: This article already Published !!