ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിക്ക് എതിര്‍പ്പുമായി ജര്‍മനിയും ഫ്രാന്‍സും

ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിക്ക് എതിര്‍പ്പുമായി ഫ്രാന്‍സും ജര്‍മനിയും. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിയെന്ന് ഫേസ്ബുക്കിന്റെ ക്രിപ്റ്റേ കറന്‍സി മേധാവി. അനുകൂലമായ താരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മേധാവി ബെര്‍ഡ്റന്‍ഡ് പെരസ്.

ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ ക്രിപ്റ്റോ കറന്‍സിക്ക് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് തുടരുകയാണ്. യൂറേപ്യന്‍ യൂണിയനിലെ ഫ്രാന്‍സ് ജര്‍മനി എന്നിവരുടെ എതിര്‍പ്പ് ശക്തമായി കൊണ്ടിരിക്കുകയാണ്. എന്ത് വിലകൊടുത്തും ക്രിപ്റ്റോ കറന്‍സി വരുന്നതിനെ തടയുമെന്ന് ഇവര്‍ പറയുന്നത്.

ക്രിപ്റ്റേ കറന്‍സിയുടെ ചുമതലയുള്ള ബെര്‍നാഡ് പെരസ് വിവിധ രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തുകയാണ്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പെരസ് പറഞ്ഞു.നിലവില്‍ രാജ്യങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് കൊണ്ടിരിക്കുകായണെന്നാണ് പെരസ് പറയുന്നത്. തങ്ങളുടെ കറന്‍സി നടപ്പിലാക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, എന്നിവരുമായും ഫേസ്ബുക്ക് ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകായണ്.

error: This article already Published !!