ബലാത്സംഗത്തിനു ശേഷമുള്ള അയാളുടെ ആ ചോദ്യം ഞെട്ടിച്ചു: വെളിപ്പെടുത്തലുമായി പ്രമുഖ നടി

തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ക്രൂരമായ ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഹോളിവുഡ് നടി ഡെമി മൂർ. ‘ഗുഡ് മോണിങ് അമേരിക്ക’ എന്ന പരിപാടിയിൽ ഡയാന സവ്യർ നടത്തിയ അഭിമുഖത്തിലാണ് ഡെമി തന്റെ കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്.

കടുത്ത മദ്യപാനിയായിരുന്നു ഡെമിയുടെ മാതാവ്. ഇവർ കൗമാരക്കാരിയായ ഡെമിയെ ബാറുകളിൽ കൂട്ടികൊണ്ട് പോകുമായിരുന്നു. നടിയുടെ 15ാം വയസ്സിൽ മാതാവ് 500 ഡോളറിന് അവരെ ഒരു മധ്യവസ്‌കന് വിൽക്കുകയായിരുന്നു. ആ ദിവസത്തെക്കുറിച്ച് ഡെമി ഓർക്കുന്നത് ഇങ്ങനെ. അമ്മയുടെ പരിചയക്കാരനായ ഒരാൾ ഇരുവരും താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തുകയായിരുന്നു. തുടർന്ന് അമ്മയുടെ അറിവോടെ ഇയാൾ ഡെമിയെ സ്വന്തം വീട്ടിൽ വച്ച് ക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കി.

ബലാത്സംഗത്തിന് ശേഷമുള്ള അയാളുടെ ചോദ്യം കേട്ട് താൻ ഞെട്ടിപ്പോയെന്നും അത് ബലാത്സംഗത്തെക്കാൾ ക്രൂരമായിരുന്നു എന്ന് ഡെമി ഓർക്കുന്നു. എങ്ങനെയുണ്ടായിരുന്നു അമ്മയ്ക്ക് നൽകിയ 500 ഡോളറിന്റെ ലൈംഗികാനുഭവം എന്നായിരുന്നു ഡെമിയോട് അയാൾ ചോദിച്ചത്.

അപ്പോൾ മാത്രമാണ് അമ്മ തന്നെ വിൽക്കുകയായിരുന്നു എന്ന് ഇവർ തിരിച്ചറിഞ്ഞത്. 1990 കളിൽ ഹോളിവുഡിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ഡെമി മൂർ. തന്റെ ജീവിതത്തിലെ എല്ലാ ദുരനുഭവങ്ങളും പങ്കുവച്ചു കൊണ്ട് ഇവർ ഒരു ബുക്ക് പുറത്തിറക്കിയിരുന്നു. ഡെമി എഴുതിയ ബുക്കിന്റെ സമർപ്പണം അമ്മയ്ക്ക് വേണ്ടിയായിരുന്നു.

ഡെമിയുടെ 12ാം വയസിൽ ആദ്യമായി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അവസരോചിതമായ ഇടപെടലിലൂടെയാണ് ഡെമി അമ്മയുടെ ജീവൻ രക്ഷിച്ചത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ തുടർന്ന് 1980 കളിൽ ഇവർ മദ്യത്തെയും ലഹരിയെയും ആശ്രയിക്കുകയായിരുന്നു. ഭർത്താവ് ബ്രൂസ് വിലിസുമായി വേർപിരിഞ്ഞ ഡെമി 2005-ൽ ആഷ്ടൻ കുച്ചറുമായി പ്രണയത്തിലായി.

ആഷ്ടനുമായുള്ള ബന്ധത്തിൽ ഡെമി ഗർഭം ധരിച്ചെങ്കിലും ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ സങ്കടത്തിൽ വീണ്ടും ഇവർ മദ്യത്തെയും ലഹരിയേയും ആശ്രയിച്ചു. എന്നാൽ 2013 ൽ ഈ ബന്ധവും അവസാനിക്കുകയായിരുന്നു.

error: This article already Published !!