സംസ്ഥാന സ്പോട്സ് യോഗ: മെഡൽ കൊയ്ത്ത് നടത്തി മലപ്പുറത്തിന്റെ അഭിമാനമായി ആര്യ എസ് സുരേഷ്

ചങ്ങരംകുളം: സെപ്റ്റംബർ 27, 28 29 തിയ്യതികളിൽ പത്തനംതിട്ടയിൽ വെച്ച് കേരള സ്പോട്സ് കൗൺസിലും യോഗാ അസോസയേഷൻ കേരളയും ചേർന്ന് നടത്തിയ നാലാമത് സംസ്ഥാന സ്പോട്സ് യോഗാ ചാമ്പ്യൻഷിപ്പിൽ 3 ഗോൾഡ് മെഡലുകളും 2 സിർവ്വർ മെഡലുകളും കരസ്ഥമാക്കി മലപ്പുറത്തിന്റെ അഭിമാനമായി മാറി ആര്യ എസ് സുരേഷ്

യോഗാസന, ആർട്ടിസ്റ്റിക്ക് പെയർ, ഫ്രീഫ്ലോ എന്നിവയിൽ ഗോൾഡും ആർട്ടിസ്റ്റിക്ക് സിങ്കിൾ റിഥമിക്ക് എന്നിവയിൽസിർവ്വറുമാണ് നേടിയത് ആര്യ തുടർച്ചയായി മുന്നാമത് വർഷമാണ് സ്പേട്സ് യോഗയിൽ മെഡൽ നേടുന്നത്.

പൂക്കരത്തറ ദാറുൾ ഹിദായ ഹയർ സെക്കണ്ടറി സ്ക്കൂളിലെ +1 വിദ്യാർത്ഥിയായ ആര്യ വുഷു, യോഗ എന്നിവയിൽ ദേശീയ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ് 2019 ഡിസംബർ 25 ,26, 27, 28 തിയ്യതികളിൽ ഉത്തർപ്രദേശിലെ കാൻ പ്പൂരിൽ നടക്കുന്ന ദേശീയ സ്പോട്സ് യോഗ ചാമ്പ്യൻഷിപ്പിൽ ആര്യ കേരളത്തിന് വേണ്ടി ഈ 5 വിഭാഗങ്ങളിലും മത്സരിക്കും.

error: This article already Published !!