വസിം അക്രമിന്റെ ആ റെക്കോർഡും മറികടന്ന് രോഹിത് ശർമ്മ

അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ മുൻ പാക് താരം വസിം അക്രമിന്റെ പേരിലുണ്ടായിരുന്ന , ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സ് പറത്തിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത് ശർമ്മ. ആദ്യ ഇന്നിങ്‌സിലെ 6 സിക്‌സിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലും 7 സിക്‌സ് അടിച്ച് കൂട്ടിയതോടെയാണ് ഈ റെക്കോർഡ് മറികടന്നത്. 1996 ൽ സിംബാബ്വെയ്‌ക്കെതിരെ 12 സിക്‌സ് നേടി ഈ റെക്കോർഡ് വസിം അക്രം സ്വന്തമാക്കിയിരുന്നു. അതോടൊപ്പം മൂന്ന് ഫോർമാറ്റിലും ഒരു മത്സരത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്‌സ് നേടുന്ന താരമായും രോഹിത് മാറി.

ഇന്ത്യൻ ക്രിക്കറ്റിലെ “ഹിറ്റ്‌മാൻ’ രോഹിത്‌ ശർമ ടെസ്റ്റ്‌ ഓപ്പണറായുള്ള അരങ്ങേറ്റം അവിസ്‌മരണീയമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും രോഹിത്‌ സെഞ്ചുറി നേടി. 133 പന്തില്‍ നിന്നാണ് രോഹിത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ചത്.

149 പന്തുകളിൽ നിന്നായി രോഹിത് ആകെ നേടിയത് 127 റൺസാണ്. 10 ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും ഇന്നിങ്‌സിനെ കൂടുതൽ മനോഹരമാക്കി. കേശവ് മഹാരാജെന്ന സ്പിന്നറുടെ പന്തിൽ സ്റ്റംപ് ചെയ്യപ്പെട്ടതോടെ ആ ഇന്നിങ്‌സിന്‌ വിരാമമായി. ഓപ്പണറെന്ന നിലയിൽ അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ താരമാണ് രോഹിത് ശർമ. ഇന്ത്യൻ മണ്ണിൽ തുടർച്ചയായ ഏഴാം ഇന്നിങ്സിലാണ് രോഹിത് 50 കടക്കുന്നത്. ഇന്ത്യൻ മണ്ണിൽ തുടർച്ചയായി ഏഴ് ഇന്നിങ്സുകളിൽ അർദ്ധശതകം നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത്.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ നാല്‌ വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയിൽ ഡിക്ലയർ ചെയ്‌തു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക്‌ 394 റണ്‍സ് ലീഡായി. വിരാട്‌ കോഹ്‌ലിയും(31) രഹാനെയും(27)പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പൂജാര (81), ജഡേജ(40) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

error: This article already Published !!