ലൈംഗിക ബന്ധത്തിനിടെ സ്ത്രീ പുരുഷനെ ‘ഡാഡി’ എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടോ?
വിലക്കുകളോ നിയമങ്ങളോ കിടപ്പറയിൽ ഇല്ല. മനസും ശരീരവുമാണ് ആ സമയത്ത് പങ്കുവയ്ക്കപ്പെടുക. അതുകൊണ്ടുതന്നെ പരസ്പരസമ്മതോടെയാണെങ്കിൽ സാധാരണ ഗതിയിൽ അരോചകമെന്നോ വൃത്തികേടെന്നോ വിളിക്കുന്ന കാര്യങ്ങൾ കിടപ്പറയിൽ പ്രയോഗിക്കപ്പെടാറുണ്ട്. ലൈംഗിക ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ ഉപയോഗിക്കപ്പെടുക.
പറഞ്ഞുവരുന്നത് കിടപ്പറയിലെ ‘ഡാഡി’ വിളിയെക്കുറിച്ചാണ്. കേൾക്കുമ്പോൾ അങ്ങേയറ്റം അരോചകമാണെങ്കിലും ലൈംഗിക ബന്ധത്തിനിടെ ഇത്തരത്തിൽ തന്റെ പുരുഷനെ സംബോധന ചെയ്യുന്ന സ്ത്രീകൾ നിരവധിയാണ്. എന്നാൽ ഇതൊരു മോശം കാര്യം അല്ലെന്നും പങ്കാളികൾ തമ്മിൽ മാനസികമായ അടുപ്പം ഉള്ളപ്പോൾ ഇങ്ങനെ സ്ത്രീ വിളിക്കുന്നത് ആരോഗ്യകരമാണെന്നുമാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്.
റോൾ പ്ലേ സമയത്താണ് മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരെ ഇങ്ങനെ സംബോധന ചെയ്യുക. ലൈംഗിക ബന്ധത്തിന്റെ സമയത്ത് പുരുഷനിൽ നിന്നും സ്ത്രീ ആഗ്രഹിക്കുന്നത് സുരക്ഷിതത്വവും കരുതലുമാണ്. ഇതിനൊപ്പം പിന്തുണ, ലാളന എന്നിവയും സ്ത്രീ പ്രതീക്ഷിക്കുന്നുണ്ട്. താൻ ഇഷ്ടപ്പെടുന്ന പുരുഷനിൽ നിന്നും ഇതേ കാര്യങ്ങൾ തന്നെ അവൾ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം പല സ്ത്രീകളും അവനെ ഇങ്ങനെ വിളിക്കാൻ ഇഷ്ടപ്പെടുന്നത്