സിപിഐഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിക്ക് ജോളിയുമായി പണമിടപാടുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്; മനോജിനെ പാർട്ടിയിൽനിന്നും പുറത്താക്കി

കോഴിക്കോട്: കൂടത്തായിലെ കൂട്ടക്കൊലപാതകങ്ങളിൽ അറസ്റ്റിലായ ജോളിയുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടർന്ന് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ മനോജിനെ പാർട്ടി പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് സിപിഐഎം മനോജിനെ പുറത്താക്കിയത്. പ്രതി ജോളിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ മനോജിനെതിരെ ആരോപണം ഉയർന്നിരുന്നു.

ജോളിയും മനോജുമായുള്ള പണമിടപാട് രേഖകൾ കണ്ടെടുത്തിരുന്നു. തുടർന്ന് ് ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യൽ പിന്നീടുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജില്ലാ സെക്രട്ടറി പി മോഹനൻ പത്രക്കുറിപ്പിലാണ് മനോജിനെ പുറത്താക്കിയ കാര്യം അറിയിച്ചത്. നേരത്തെ കൂടത്തായിയിൽ കൊല്ലപ്പെട്ട ആറുപേരുടെയും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതായി റൂറൽ എസ്പി കെജി സൈമൺ പറഞ്ഞു.

വിശദമായ രാസപരിശോധനാ ഫലം ലഭിക്കാൻ വേണ്ടിയാണ് അവശിഷ്ടങ്ങൾ അയക്കുന്നത്.
ഇതുവരെ റോയിയുടെ മൃതദേഹത്തിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയതായുള്ള വിവരമേ പൊലീസിന്റെ പക്കലുള്ളൂ. ബാക്കിയുള്ളവരിൽ നിന്ന് ഇതുവരെ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നീക്കം. നേരത്തേ കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭർത്താവിന്റെ സഹോദരി റെഞ്ചി തോമസ് രംഗത്തെത്തിയിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിനും പങ്കുണ്ടെന്ന റിപ്പോർട്ട് വന്നതിനുശേഷമാണ് റെഞ്ചിയുടെ പ്രതികരണം.

error: This article already Published !!