കുമ്പളങ്ങി നൈറ്റ്സിന് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും; കൂടെ ജോജു ജോർജും

കുമ്പളങ്ങി നൈറ്റ്സിന് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും. നവാഗതനായ ഷഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിർമ്മാണ സംരഭമായ ‘വർക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്യാം പുഷ്‌ക്കരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദും ജോജു ജോർജും ദിലീഷ് പോത്തനുമാണ് പ്രധാനവേഷത്തിൽ എത്തുന്നത് . ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ബിജിബാലാണ് സംഗീതം. തീവണ്ടിയുടെയും കൽകിയുടെയും കാമറ ചെയ്ത ഗൗതം ശങ്കറാണ് കാമറ.

error: This article already Published !!