തന്നെ മിയ ഖലീഫയോട് താരതമ്യം ചെയ്യുന്നവരോട് നടി അനാർക്കലിക്ക് പറയാനുള്ളത്

മലയാള സിനിമാരംഗത്തേക്ക് ആനന്ദം എന്ന ചിത്രത്തിലൂടെ കടന്നുവന്ന താരമാണ് യുവ നടിഅനാർക്കലി മരയ്ക്കാർ. ഇപ്പോഴിതാ അനാർക്കലി സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ തനിക്ക് ഇഷ്ടമല്ലാത്ത കമന്റിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

അനാർക്കലിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാൻ മിയ ഖലീഫ പോലെ ഇരിക്കും എന്നു പറയുന്നതാണ് എന്ന് നടി വെളിപ്പെടുത്തി.

ആദ്യമൊക്കെ ആളുകൾ പറയുമ്പോൾ ഞാൻ മിയ ഖലീഫയുടെ ഫോട്ടോയും എന്റെ ഫോട്ടോയും എടുത്ത് ഒത്തു നോക്കാറുണ്ട്. രൂപത്തിൽ അല്പം സാമ്യമുണ്ടെന്ന് തോന്നാറുണ്ടെന്നും എന്നാൽ എപ്പോഴും ആളുകൾ മിയ ഖലീഫ പോലെയുണ്ടല്ലോ കാണാൻ എന്ന് പറയുമ്പോൾ അത് ഇഷ്ടപ്പെടാറില്ല എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

അതേസമയം സണ്ണിലിയോൺ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നീലച്ചിത്ര നായിക മിയ ഖലീഫ തന്നെയാണ്. മിയ ഖലീഫ യുമായുള്ള പരാമർശം അത്ര ഇഷ്ടമല്ലെങ്കിലും മിയ ഖലീഫയെ കുറിച്ച് മോശം അഭിപ്രായമൊന്നും അനാർക്കലിക്ക് ഇല്ല.

error: This article already Published !!