എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു സായ്കുമാറിനെ വിവാഹം കഴിച്ചത്: തുറന്നു പറഞ്ഞ് പണിക്കർ

0
6

മലയാളസിനിമയിലെ പകരം വെയ്ക്കാനില്ലാത്ത അഭിനേതാക്കളായ സായ്കുമാർ ബിന്ദു പണിക്കർ താരദമ്പതികൾ വിവാഹിതരായത് വലിയ ആഘോഷങ്ങളോ ബഹങ്ങളങ്ങളോ ഇല്ലാതെയാണ്. സായ്കുമാറിനെ വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഗോസിപ്പിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ബിന്ദു പണിക്കർ.

ഒരു അമേരിക്കൻ ഷോയിൽ ഇരുവരും ഒരേ ഡ്രസ്സ് അണിഞ്ഞു എത്തിയതൊക്കെ ഗോസിപ്പ് സൃഷ്ടിച്ചുവെന്നും ബിന്ദു പണിക്കർ തുറന്നു പറയുന്നു.

തങ്ങളുടെ വിവാഹത്തെ കുറിച്ച് പണിക്കരുടെ വാക്കുകൾ ഇങ്ങനെ:

‘ബിജുവേട്ടൻ മരിച്ചിട്ടു ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. ആയിടെ സായിയേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് എന്നെ നിർബന്ധിച്ചു അയച്ചത്.

തിരിച്ചു വന്നപ്പോഴാണ് നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങൾ ഒരേ കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി. അതൊന്നും കാര്യമാക്കിയില്ല. പിന്നീട് വർഷങ്ങൾക്കു ശേഷമാണു സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്നു സംസാരിച്ചത്.

കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നായിരുന്നു എന്റെ മറുപടി. അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്. മുൻപ് 2010 ഏപ്രിൽ 10- നാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ആരെയും ഒന്നും ഒളിച്ചിട്ടില്ല. ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല.