കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; നായകനായി മോഹൻലാൽ, ലാലേട്ടൻ എത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥനായി

0
6

കൂടത്തായി കൊലപാതക പരമ്പര വെള്ളിത്തിരയിലേക്ക്. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച് ജോളി എന്ന സ്ത്രീ കഴിഞ്ഞ 17 വർഷമായി നടത്തിയ കൊലപാതങ്ങളുടെ സംഭവ കഥയാണ് സിനിമയാകുന്നത്. ചിത്രത്തിൽ നായകനായി മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ എത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകള്.

മോഹൻലാലിന് വേണ്ടി നേരത്തെ തയ്യാറാക്കി ഏറുന്ന കുറ്റാന്വേഷണ കഥയിൽ മാറ്റം വരുത്തിയാണ് സിനിമയുടെ തിരക്കഥ കൂടത്തായി കൊലപാതകം ആകുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും എന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. എന്നാൽ ചിത്രത്തിന്റെ തിരക്കഥ ആരുടേത് എന്നോ സംവിധാനം ആരോ എന്നുള്ള വിവരം പുറത്തു വിട്ടട്ടില്ല.

അതെ സമയം ആദ്യ തീരുമാനിച്ചിരുന്ന കഥയും ചിത്രത്തിന്റെ ഭാഗം ആകും എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. എന്തായാലും മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥൻ ആകുമ്പോൾ ചിത്രത്തിൽ ശക്തമായ വില്ലത്തി അടക്കം ഉള്ളവർ ആരായിരിക്കും എന്നുള്ള ആകാംഷയുണ്ട്.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു കുറ്റാന്വേഷണ കഥ സിനിമയാക്കാൻ ഇരിക്കുകയായിരുന്നു ആശീർവാദ്. ഈ കഥയ്ക്ക് പകരം കൂടത്തായി പ്രമേയമാക്കുകയാണ്. നേരത്തെ തയ്യാറാക്കിയ കഥപൂർണ്ണമായും മാറ്റാതെ ചിലഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്നാണ് വിവരം. കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേർ 14 വർഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലാപാതകത്തിന്റെ ചുരുൾ നീക്കിയത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.