തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവതി മരിച്ചു

0
7

തൃശൂർ: ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ചു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം മച്ചിങ്ങൽ വീട്ടിൽ പരേതനായ ബാബുരാജിൻെറ മകൾ നീതു (24) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നീതു ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. മാതാവ്:ലെവീന, സഹോദരി: ശ്രീതു