പുരുഷൻ ലൈംഗികബന്ധത്തിന് ശേഷം എന്തുകൊണ്ട് ഉറങ്ങിപ്പോകുന്നു?

പങ്കാളികൾക്കിടയിൽ പലപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക് വരെ ഇടയാകാറുള്ള ഒരു വിഷയമാണ് ലൈംഗികബന്ധത്തിന് ശേഷം പുരുഷൻ എളുപ്പത്തിൽ ഉറങ്ങിപ്പോകുന്നത്. തന്നോടുള്ള ഇഷ്ടക്കുറവിന്റേയും താൽപര്യമില്ലായ്മയുടേയും അടയാളമായാണ് സ്ത്രീ പൊതുവേ ഈ പ്രവണതയെ മനസിലാക്കിവരുന്നത്. എന്നാൽ എന്താണ് ഇതിന്റെ യാഥാർത്ഥ്യം?

എളുപ്പത്തിൽ ഉറങ്ങിപ്പോകുന്നത്. തന്നോടുള്ള ഇഷ്ടക്കുറവിന്റേയും താൽപര്യമില്ലായ്മയുടേയും അടയാളമായാണ് സ്ത്രീ പൊതുവേ ഈ പ്രവണതയെ മനസിലാക്കിവരുന്നത്. എന്നാൽ എന്താണ് ഇതിന്റെ യാഥാർത്ഥ്യം? ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ‘സയൻസ് ഹെൽത്ത് ആന്റ് എൻവിയോൺമെന്റൽ റിപ്പോർട്ടിംഗ് പ്രോഗ്രാ’മിന്റെ ഭാഗമായി നടത്തിയ ‘സയൻസ് ലൈൻ’ എന്ന പ്രോജക്ടിൽ ഗവേഷകയായ മെലിൻഡ വെന്നർ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നു.

ജൈവശാസ്ത്രപരമായ ഒരു കാരണവും സാമൂഹികമായ ഒരു കാരണവുമാണ് മെലിൻഡ വിശദീകരിക്കുന്നത്. ആദ്യം സാമൂഹികമായ കാരണത്തിലേക്ക് വരാം. മഹാഭൂരിഭാഗം പേരും ലൈംഗികബന്ധത്തിലേർപ്പെടാൻ തെരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. പകൽ മുഴുവൻ പല ജോലികളിലേർപ്പെട്ട് തളർന്ന ശരീരം, സത്യത്തിൽ രാത്രിയിൽ ലൈംഗികബന്ധത്തിൽ കൂടി ഏർപ്പെട്ട് കഴിയുമ്പോൾ പെട്ടെന്ന് മയക്കത്തിലേക്ക് പോകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് പുരുഷനിൽ മാത്രം സംഭവിക്കുന്നത് എന്തുകൊണ്ടാകാം.

രതിമൂർച്ഛ, അടിസ്ഥാനപരമായി എല്ലാ ഭയപ്പാടുകളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുകയാണ്. അതായത്, ഉറക്കത്തിലേക്ക് കടക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നുവെന്ന് സാരം. എന്നാൽ എല്ലാ ചിന്തകളേയും ഒഴിവാക്കി ശരീരത്തെ എളുപ്പത്തിൽ സ്വതന്ത്രമാക്കാൻ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് സാധിക്കുന്നില്ല. അത്രയും വ്യത്യാസം മാത്രമാണ് ഇക്കാര്യത്തിൽ സംഭവിക്കുന്നത്.

ഇനി, രണ്ടാമതായി ജൈവികമായ കാരണങ്ങൾ കൂടി മെലിൻഡ വിശദീകരിക്കുന്നു. രതിമൂർച്ഛയോടെ പുരുഷനിൽ ഒരുപിടി കെമിക്കലുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ‘നോർപിനെഫ്രിൻ’, ‘സെറട്ടോണിൻ’, ‘ഓക്സിടോസിൻ’, ‘വാസോപ്രസിൻ’, ‘നൈട്രിക് ഓക്സൈഡ്’, ‘പ്രോലാക്ടിൻ’ എന്നിവയാണിവ. ഇതിൽ ‘പ്രോലാക്ടിൻ’ ലൈംഗികസംതൃപ്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒപ്പം തന്നെ ഉറക്കവുമായും.

സാധാരണഗതിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രോലാക്ടിന്റെ അളവ് സമൃദ്ധമാകുന്നത്. മൃഗങ്ങളിലും ഇത് മുമ്പ് ഗവേഷകർ പരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്. അതായത്, പ്രോലാക്ടിൻ കുത്തിവയ്ക്കുമ്പോൾ മൃഗങ്ങൾ എളുപ്പത്തിൽ മയങ്ങിപ്പോകുമത്രേ. അപ്പോൾ പ്രോലാക്ടിനും ഉറക്കവും തമ്മിലുള്ള ബന്ധം വ്യക്തമായില്ലേ.
അതുപോലെ തന്നെ ‘ഓക്സിടോസിൻ’, ‘വാസോപ്രസിൻ’ എന്നീ കെമിക്കലുകളും ഉറക്കവുമായി ബന്ധപ്പെട്ട് കിടക്കുന്നത് തന്നെ. ‘ഓക്സിടോസിൻ’ ആകട്ടെ സ്ട്രെസ് കുറയ്ക്കാനും ഏറെ സഹായിക്കുന്നു. ഇതും ശരീരത്തെ ‘റിലാക്സ്’ ചെയ്യിച്ച് ഉറക്കത്തിലേക്ക് നയിക്കുന്നു. ഇങ്ങനെ തികച്ചും ശാരീരികമായ ഒരുപിടി ഘടകങ്ങളാണ് ലൈംഗികബന്ധത്തിന് ശേഷം പുരുഷനെ എളുപ്പത്തിൽ ഉറക്കത്തിലേക്ക് നയിക്കുന്നതെന്ന് മെലിൻഡ പറയുന്നു.

സത്രീകളും ചില സമയങ്ങളിൽ ലൈംഗികബന്ധത്തിന് ശേഷം പങ്കാളിയായ പുരുഷനൊപ്പം തന്നെ മയക്കത്തിലേക്ക് വീണുപോകാറുണ്ട്. അത് പങ്കാളികൾ തമ്മിലുള്ള ധാരണയേയും ഐക്യത്തേയുമാണത്രേ സൂചിപ്പിക്കുന്നത്. എന്തായാലും ഉറക്കത്തിലേക്ക് വീണുപോകുന്നതിന്റെ പേരിൽ പുരുഷനുമായി മാനസികമായ അകലത്തിലെത്താതെ അതിനെ ജൈവികമായ പ്രവർത്തനമായി കണ്ട്, അംഗീകരിക്കുന്നതാണ് സ്ത്രീകൾക്ക് ആരോഗ്യകരമെന്നാണ് മെലിൻഡ തന്റെ പഠനത്തിന്റെ ഒടുക്കം നിഗമനമെന്ന പോലെ പറഞ്ഞുവയ്ക്കുന്നത്.

error: This article already Published !!