ഇതാണ് പ്രണയം: അപകടത്തില്‍ ദീപുവിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും അര്‍ച്ചന ഉപേക്ഷിച്ചില്ല; അര്‍ച്ചനയുടെ ഇഷ്ടത്തിന് മുന്നില്‍ ബന്ധുക്കളും വഴങ്ങി

0
12

നേ​മം:നാ​ലു​വ​ർ​ഷം മു​ന്പു ന​ട​ന്ന അ​പ​ക​ട​ത്തി​ൽ അ​ര​യ്ക്കു താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ദീ​പു​വി​ന് പ്ര​ണ​യി​ച്ച പെ​ണ്‍​കു​ട്ടി ത​ന്നെ ജീ​വി​ത​സ​ഖി​യാ​യി. നേ​മം ഇ​ട​യ്ക്കോ​ട് താ​ന്നി​ക്ക​വി​ള ദി​വ്യ​ഭ​വ​ന​ത്തി​ൽ ജ​യ​ച​ന്ദ്ര​കു​മാ​റി​ന്‍റെ​യും ജ​യ​കു​മാ​രി​യു​ടെ​യും മ​ക​നാ​യ ദീ​പു​വും മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി​നി അ​ർ​ച്ച​ന​യും ത​മ്മി​ൽ കാ​ഞ്ഞി​രം​കു​ളം കെ.​എ​ൻ.​എം. കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്പോ​ഴാ​ണ് പ്ര​ണ​യം തു​ട​ങ്ങി​യ​ത്.

കോ​ള​ജ് ജീ​വി​തം ക​ഴി​ഞ്ഞ് ദീ​പു ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​തി​നി​ട​യി​ൽ വെ​ള്ളാ​യ​ണി കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ് ദീ​പു​വി​ന് അ​ര​യ്ക്ക് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് ദീ​പു​വി​ന്‍റെ ജീ​വി​തം വീ​ൽ​ചെ​യ​റി​ലാ​യി.

അ​പ​ക​ട​ത്തി​നു​ശേ​ഷം ദീ​പു പ​ല​വ​ട്ടം അ​ർ​ച്ച​ന​യോ​ട് ഈ ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ർ​ച്ച​ന അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ച്ച​ന​യു​ടെ ഇ​ഷ്ട​ത്തി​ന് മു​ന്നി​ൽ ബ​ന്ധു​ക്ക​ളും വ​ഴ​ങ്ങി​യ​തോ​ടെ വി​വാ​ഹം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ന്പ് ജോ​ലി ല​ഭി​ച്ച അ​ർ​ച്ച​ന മേ​നം​കു​ളം വ​നി​താ പോ​ലീ​സ് ക്യാ​ന്പി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ശം​ഖും​മു​ഖം ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വീ​ൽ​ചെ​യ​റി​ലി​രു​ന്ന് ദീ​പു അ​ർ​ച്ച​ന​യു​ടെ ക​ഴു​ത്തി​ൽ താ​ലി കെ​ട്ടി .