ദുൽഖറിന്റെ വണ്ടി പ്രാന്ത് ; ഗാരേജിലേക്ക് പുതിയൊരു ക്ലാസിക് വമ്പൻ കൂടി

മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടെ ഏറെ ഇഷ്ട്ടമാണ് ദുൽഖർ സൽമാനും. എന്നാൽ കോടികൾ മുടക്കി പുത്തൻ കാറുകൾ വാങ്ങുന്ന താരങ്ങൾക്കിടയിൽ ദുൽഖർ വ്യത്യസ്ഥനാണ്. ഇപ്പോഴിതാ പഴയ ക്ലാസിക് വാഹനങ്ങളിലൊന്നാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്.

നിസാന്റെ ചെറുകാർ നിർമാതാക്കളായി ഡാറ്റ്സണ്ണിന്റെ പഴയമൊഡൽ ഡാറ്റ്സൺ 1200 ആണ് ദുൽഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാർ ഡീലർമാരായ സിഗ്‌നേച്ചർ കാറിൽ നിന്നാണ് ക്ലാസിക് കാറായ ഡാറ്റ്സൺ 1200 സ്വന്തമാക്കിയത്.

ദുൽഖറിന്റെ താത്പര്യ പ്രകാരം വാഹനം മുംബൈയിൽ നിന്നും വാങ്ങി കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇപ്പോൾ വിപണിയിലുള്ള നിസാൻ സണ്ണിയുടെ ആദ്യ കാല മോഡലുകളിലൊന്നാണ് ഡാറ്റ്സൺ 1200. ബെൻസ് എസ്എൽഎസ് എഎംജി, ടൊയോട്ട സുപ്ര, ബെൻസ് ഡബ്ല്യു123, ജെ80 ലാൻഡ് ക്രൂസർ, മിനി കൂപ്പർ, വോൾവോ 240 ഡിഎൽ തുടങ്ങിയ വാഹനങ്ങളും ദുൽഖറിന്റെ ഗാരേജിലുണ്ട്.

error: This article already Published !!