കോഹ്ലിയേയും എബി ഡിവില്ലേഴ്‌സിനേയും തന്നാല്‍ സഞ്ജുവിനെ തരാം: രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ താരലേലത്തിന് മുമ്പ് താരങ്ങളെ പരസ്പരം കൈമാറാനുളള തിരിക്കിലാണ് ടീമുകള്‍. പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ വിവിധ ടീമുകളിലേക്ക് മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താര കൈമാറ്റത്തിനുളള സമയപരിധി അവസാനിച്ചത്.

ഇതിനിടെ മലയാളി താരം സഞ്ജു സാംസണെ വിട്ടുനല്‍കാമോയെന്ന് ചോദിച്ച് ഒരു ബംഗളൂരു ആരാധകന്‍ ട്വിറ്ററിലൂടെ രാജസ്ഥാന്‍ റോയല്‍സിനെ സമീപിച്ചു. ഇതിന് രാജസ്ഥാന്‍ നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സഞ്ജുവിനെ വിട്ടുകൊടുക്കാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നാണ് ആരാധകന്‍ രാജസ്ഥാന്‍ റോയല്‍സിനോട് ചോദിച്ചത്. ഇതിന് മറുപടിയായി രാജസ്ഥാന്‍ നല്‍കിയത് ‘ഉണ്ട്, നിങ്ങള്‍ വിരാടിനേയും ഡിവില്ലേഴ്‌സിനേയും കൈമാറിയാല്‍’ എന്നായിരുന്നു.

എന്നാല്‍ അതിന് മറുപടിയുമായി സാക്ഷാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവെത്തി. സഞ്ജുവിന് പകരം നിങ്ങള്‍ക്ക് മിസ്റ്റര്‍ നാഗ്‌സിനെ താരമെന്നാണ് ബംഗളൂരു തിരിച്ചടിച്ചത്. നാഗ്‌സ് സ്വയം തന്നെ ഞങ്ങളിലേക്ക് എത്തിക്കോളുമെന്ന് രാജസ്ഥാന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ വീണ്ടും മറുപടിയുമായെത്തി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിന് പുറമെ കേരളത്തിനായും സഞ്ജു തിളങ്ങിയതോടെ ഇന്ത്യന്‍ ടീമിലേക്കും താരത്തെ തിരഞ്ഞെടുത്തിരുന്നു.

error: This article already Published !!