പരിചരണത്തിന് നഗ്‌ന സുന്ദരിമാരുടെ ഒരു പട, ലൈംഗികതയ്ക്ക് അതിരില്ല, ലഹരി ഇഷ്ടം പോലെ, തോക്കേന്തിയ അംഗ രക്ഷകരും: എന്നിട്ടും മാകഫിയുടെ ശനിദശ തുടങ്ങിയത് ഇങ്ങനെ

വാഷിംഗ്ടൺ:കയ്യിൽ പത്തുകാശുവന്നാൽ പലരുടെയും സ്വഭാവം മാറും. കമ്പ്യൂട്ടർ ആന്റി വൈറസ് സോഫ്റ്റ്‌വെയറിന്റെ പിതാക്കന്മാരിൽ ഒരാളായി കണക്കാക്കുന്ന അമേരിക്കക്കാരൻ ജോൺ മാകഫി തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം. നേരത്തേ കഴിഞ്ഞുപോകാനുള്ള വരുമാനം മാത്രമുണ്ടായിരുന്ന മാകഫി സ്വന്തം പേരിൽ ഇറക്കിയ സോഫ്റ്റ്‌വെയർ ക്ളച്ചുപിടിച്ചതോടെ കോടീശ്വരനായി മാറുകയായിരുന്നു.

അതോടെ സ്വഭാവവും കാര്യമായി മാറി. ഇൻകം ടാക്സ് അടയ്ക്കില്ല, വരുമാനത്തിന്റെ രേഖകൾ അധികൃതർക്ക് നൽകില്ല ലഹരി ഇഷ്ടംപോലെ ഉപയോഗിക്കും തുടങ്ങി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് കക്ഷിയുടെ പ്രധാന ഹോബി. കേസുകൾ തുടർക്കഥയായതോടെ അമേരിക്കയിൽ നിന്ന് രായ്ക്കുരാമാനം നാടുവിട്ട മാകഫി ഇപ്പോൾ ഏതോ അജ്ഞാത കേന്ദ്രത്തിലാണ്. അടുത്തിടെ മാകഫിയുടേതായി ഒരു അഭിമുഖം പുറത്തുവന്നിരുന്നു. അമേരിക്കൻ പൊലീസ് പിന്നാലെയുള്ളതിനാൽ എവിടെയാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്താൻ അയാൾ തയ്യാറായില്ല.

മയക്കുമരുന്നിന് അടിമയാണ് മാകഫി എന്നാണ് പൊലീസ് പറയുന്നത്. പരിചരണത്തിന്അർദ്ധനഗ്ന സുന്ദരിമാരുടെ ഒരു പടതന്നെയുണ്ട്. അത്യന്താധുനിക ആയുധങ്ങളേന്തിയ അംഗരക്ഷകരുടെ നടുവിലാണ് മാകഫിയുടെ ഇൗ അടിച്ചുപൊളി. കഴിഞ്ഞതവണ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചു.ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അന്നേ പറഞ്ഞെങ്കിലും മലപോലെ കേസുകളുള്ളതിനാൽ ആ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല.2009ൽ ഉള്ളതെല്ലാം വിറ്റുപെറുക്കിയ വൻ തുകയുമായി മാകഫി ഒറ്റപ്പെട്ട ദ്വീപായ അബേർഗ്രിസ് കീയിലെ കൊട്ടാരംപോലും തോറ്റുപോകുന്ന പടുകൂറ്റൻ വീട് സ്വന്തമാക്കി. ശരിക്കും അറുമാതിക്കലായിരുന്നു അവിടെ . ഒന്നിനും ഒരു വിലക്കില്ല. മയക്കുമരുന്ന് യഥേഷ്ടം ഉപയോഗിക്കും. ലൈംഗികതയ്ക്ക് അതിർവരുമ്പുകളില്ല.

ദ്വീപുവാസികളായ യുവതികളെ ഒപ്പം താമസിപ്പിച്ചു. തോക്കേന്തിയ അംഗ രക്ഷകരുടെ അകമ്പടിയോടെയല്ലാതെ വീട്ടിൽ നിന്ന് മാകഫി പുറത്തിറങ്ങിയിരുന്നില്ല. പക്ഷേ, 2012ൽ അയൽവാസിയായ അമേരിക്കക്കാൻ ഗ്രിഗറി എന്നയാൾ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ശരിക്കും ശനിദശ തുടങ്ങി. ഇതുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. ഇനി അവിടെ തങ്ങുന്നത് പന്തിയല്ലെന്ന് വ്യക്തമായതോടെ ഒളിച്ചോടി. പക്ഷേ, ഗ്വാട്ടിമാലയിൽ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമത്തിനിടെ പിടിയിലായി. അമേരിക്കയിലേക്കുതന്നെ നാടുകടത്തപ്പെട്ടു. ഇതോടെ മാകഫിയുടെ ലീലാവിലാസങ്ങൾ അവസാനിക്കുമെന്ന് കരുതിയെങ്കിലും തെറ്റി.

ഇതിനിടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകവെ ഇൗ വർഷം തുടക്കത്തിൽ അധികമാരും അറിയാതെ ഒരു ബോട്ടിൽ അമേരിക്കവിട്ടു. ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്തിനാൽ അമേരിക്കൻ അധികൃതർ പിന്നാലെ കൂടിയതിനാലാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നാണ് പിന്നീട് അയാൾ പറഞ്ഞത്. ഒളിവിലായിരുന്നാലും വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പറഞ്ഞു. പക്ഷേ, ജൂലായിൽ ബോട്ടിൽ വൻ ആയുധശേഖരങ്ങൾ കണ്ടെത്തിയതോടെ ഡൊമിനിക്കൻ അധികൃതർ തടഞ്ഞുവച്ചു.

ഇരുനൂറോളം കേസുകളാണ് മാകഫിയുടെ പേരിലുള്ളത്. പിടിക്കപ്പെട്ടാൽ ജയിൽ ഇടിഞ്ഞാൽപ്പോലും പുറത്തുവരില്ലെന്ന് അയാൾക്ക് വ്യക്തമായി അറിയാം. അതിനാൽ ഒാരോ നീക്കവും വ്യക്തമായ പ്ളാനിംഗോടെയാണ്.മാകഫിയോ ഒപ്പമുള്ളവരോ മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഒരുതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുനടക്കില്ല. താമസസ്ഥലത്ത് അതിസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിഗ്നൽ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കപോലുള്ള വൻ ശക്തിയുമായി പോരടിക്കുമ്പോൾ ഇത്രയെങ്കിലും വേണമെന്നാണ് മകഫിയുടെ പക്ഷം.

error: This article already Published !!