വിവാഹത്തിന് മുന്‍പുളള മഞ്ജുവിന്റെ ചിത്രമോ ഇത്? പുത്തന്‍ ലുക്കില്‍ മഞ്ജുവാര്യര്‍

മലയാളത്തിന്റെ പ്രിയതാരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ പുത്തന്‍ ലുക്കിലുളള മഞ്ജു വാര്യരുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

നിമിഷങ്ങള്‍ക്കുളളളില്‍ തന്നെ ആ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചുരിദാര്‍ അണിഞ്ഞ് ചിരിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിനു മുന്‍പുള്ള മഞ്ജു വാര്യര്‍ആണോ ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മുംബൈയില്‍ മൂത്തോന്റെ പ്രദര്‍ശനം കാണാന്‍ മോഡേണ്‍ ലുക്കില്‍ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

error: This article already Published !!