‘മുഖ്യമന്ത്രി’ മമ്മൂട്ടിയെ കാണാൻ ജനം റോഡിൽ ഇറങ്ങി: തിരുവനന്തപുരം പാളയത്ത് ഗതാഗതം താറുമാറായി

​മെ​ഗാ​സ്റ്റാ​ര്‍​ ​മ​മ്മൂ​ട്ടി​യെ​ ​കാ​ണാ​ന്‍​ ​ജ​നം​ ​റോ​ഡി​ലി​റ​ങ്ങി.​ ​പാ​ള​യ​ത്തെ​ ​ഗ​താ​ഗ​തം​ ​താ​റു​മാ​റി​ലാ​യി.​ ​റോ​ഡി​ല്‍​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​വാ​ഹ​ന​ങ്ങ​ളും​ ​ജ​ന​ങ്ങ​ളും​ ​നി​റ​ഞ്ഞ​തോ​ടെ​ ​കു​രു​ക്കൊ​ഴി​വാ​ക്കാ​ന്‍​ ​പൊ​ലീ​സി​ന് ​പി​ടി​പ്പ​തു​ ​പ​ണി​യാ​യി.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​തി​നൊ​ന്നോ​ടെ​യാ​ണ് ​പാ​ള​യം​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ണ്‍​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗി​നാ​യി​ ​മ​മ്മൂ​ട്ടി​യും​ ​സം​ഘ​വു​മെ​ത്തി​യ​ത്.​ ​താ​രം​ ​ഷൂ​ട്ടിം​ഗി​നാ​യി​ ​എ​ത്തി​യ​ ​വി​വ​രം​ ​പെ​ട്ടെ​ന്ന് ​പ​ര​ന്നു.​ ​

ഇ​തോ​ടെ​ ​മ​മ്മൂ​ട്ടി​യെ​ ​കാ​ണാ​ന്‍​ ​ആ​ളു​ക​ള്‍​ ​പാ​ള​യ​ത്തേ​ക്ക് ​പ്ര​വ​ഹി​ച്ചു.​ ​ആ​ശാ​ന്‍​ ​സ്‌​ക്വ​യ​ര്‍​ ​മു​ത​ല്‍​ ​എ.​കെ.​ജി​ ​സെ​ന്റ​ര്‍​ ​വ​രെ​യു​ള്ള​ ​റോ​ഡ് ​ജ​ന​ത്തെ​ക്കൊ​ണ്ട് ​നി​റ​ഞ്ഞു.​ ​ഇ​തേ​സ​മ​യം​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​കോ​മ്ബൗ​ണ്ടി​ന​ക​ത്തെ​ ​കാ​ര​വാ​നി​ലാ​യി​രു​ന്നു​ ​മ​മ്മൂ​ട്ടി.​ ​പ്രി​യ​താ​ര​ത്തെ​ ​കാ​ണാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ല്‍​ ​ആ​ളു​ക​ള്‍​ ​റോ​ഡി​ല്‍​നി​ന്ന് ​മാ​റാ​ന്‍​ ​കൂ​ട്ടാ​ക്കാ​തെ​ ​നി​ന്ന​തോ​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ​എ​ത്തി​യ​ ​വാ​ഹ​ന​ങ്ങ​ളെ​ക്കൊ​ണ്ട് ​റോ​ഡ് ​ബ്ലോ​ക്കാ​യി.​ ​നി​യ​മ​സ​ഭ​യ്ക്ക് ​മു​ന്നി​ല്‍​ ​വി​വി​ധ​ ​സ​മ​ര​ങ്ങ​ള്‍​ ​ന​ട​ക്കു​ന്ന​തു​ ​കാ​ര​ണം​ ​വ​ഴി​തി​രി​ച്ചു​വി​ട്ട​ ​വാ​ഹ​ന​ങ്ങ​ളും​ ​ആ​ശാ​ന്‍​ ​സ്‌​ക്വ​യ​റി​ലേ​ക്കെ​ത്തി.​ ​

കി​ഴ​ക്കേ​കോ​ട്ട​യി​ല്‍​നി​ന്നും​ ​അ​ണ്ട​ര്‍​പാ​സ് ​വ​ഴി​യും​ ​പേ​ട്ട​ ​ഭാ​ഗ​ത്തു​നി​ന്നും​ ​എ​ത്തി​യ​ ​വാ​ഹ​ന​ങ്ങ​ള്‍​ ​ത​ല​ങ്ങും​ ​വി​ല​ങ്ങു​മാ​യി​ ​റോ​ഡി​ല്‍​ ​കി​ട​ന്നു.​ ​ഇ​തി​നി​ടെ​ ​കെ.​എ​സ്.​യു​വി​ന്റെ​ ​മാ​ര്‍​ച്ചും​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഓ​ഫീ​സി​നു​ ​മു​ന്നി​ലേ​ക്കെ​ത്തി.​ ​ഷൂ​ട്ടിം​ഗ് ​കാ​ണാ​ന്‍​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​കോ​മ്ബൗ​ണ്ടി​ന​ക​ത്തും​ ​മ​തി​ലി​നു​ ​പു​റ​ത്തും​ ​ആ​ളു​ക​ള്‍​ ​നി​റ​ഞ്ഞു.​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​കോ​ളേ​ജി​ന്റെ​ ​മ​തി​ലി​ന്റെ​ ​പ​രി​സ​ര​ത്ത് ​വി​ദ്യാ​ര്‍​ത്ഥി​ക​ളും​ ​ത​ടി​ച്ചു​കൂ​ടി. റോ​ഡി​ല്‍​ ​നി​റു​ത്തി​യി​ട്ട​ ​കേ​ര​ള​ ​സ്‌​റ്റേ​റ്റ് ​ഒ​ന്നാം​ ​ന​മ്ബ​ര്‍​ ​കാ​റി​ന​ക​ത്താ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​യു​ടെ​ ​സീ​ന്‍​ ​ചി​ത്രീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​മ​റ്റൊ​രു​ ​കാ​റി​ല്‍​ ​മ​മ്മൂ​ട്ടി​യെ​ ​കാ​റി​ന​ടു​ത്ത് ​എ​ത്തി​ച്ച്‌ ​ഒ​ന്നാം​ ​ന​മ്ബ​ര്‍​ ​കാ​റി​ലേ​ക്ക് ​ക​യ​റ്റി.​ ​

ക​ന​ത്ത​ ​പൊ​ലി​സ് ​ബ​ന്ത​വ​സി​ലാ​യി​രു​ന്നു​ ​ഷൂ​ട്ട്.​ ​കാ​റി​ന​ടു​ത്തേ​ക്ക് ​ആ​ളു​ക​ളെ​ ​ക​ട​ത്തി​വി​ട്ടി​ല്ല.​ ​ഇ​തു​കാ​ര​ണം​ ​മ​മ്മൂ​ട്ടി​യെ​ ​അ​ടു​ത്തു​ ​കാ​ണാ​നോ​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​നോ​ ​ആ​രാ​ധ​ക​ര്‍​ക്കാ​യി​ല്ല.​ ​എ​ങ്കി​ലും​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​ആ​ളു​ക​ള്‍​ ​റോ​ഡി​ല്‍​നി​ന്ന് ​പോ​കാ​തെ​ ​കൂ​ടി​നി​ന്നു. റോ​ഡി​ല്‍​വ​ച്ച്‌ ​എ​ടു​ക്കേ​ണ്ട​ ​രം​ഗ​ങ്ങ​ള്‍​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​സൗ​ക​ര്യ​ത്തി​നാ​യി​ ​ഇ​ട​യ്ക്കി​ടെ​ ​വാ​ഹ​ന​ങ്ങ​ള്‍​ ​ക​ട​ത്തി​വി​ട്ടും​ ​ത​ട​ഞ്ഞു​മാ​യി​രു​ന്നു​ ​ഷൂ​ട്ടിം​ഗ്.​

​റോ​ഡ് ​ബ്ലോ​ക്ക് ​ചെ​യ്തു​ള്ള​ ​ഷൂ​ട്ടിം​ഗി​നെ​തി​രെ​ ​വാ​ഹ​ന​ ​യാ​ത്ര​ക്കാ​ര്‍​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ഒ​രു​ ​വ​ശ​ത്തു​കൂ​ടെ​ ​വാ​ഹ​ന​ങ്ങ​ള്‍​ ​ക​ട​ത്തി​വി​ട്ടെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​തും​ ​പ്രാ​യോ​ഗി​ക​മാ​കാ​ത്ത​ ​സ്ഥി​തി​യാ​യി.​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​ത​ത്‌​സ്ഥി​തി​ ​തു​ട​ര്‍​ന്നു.​ ​ഒ​ടു​വി​ല്‍​ ​മ​ഴ​ ​പെ​യ്ത​തോ​ടെ​യാ​ണ് ​ജ​നം​ ​പി​ന്മാ​റി​യ​ത്. ബോ​ബി​ ​സ​ഞ്ജ​യ് ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ ​ക​ട​യ്ക്ക​ല്‍​ ​ച​ന്ദ്ര​ന്‍​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​ ​ന​ട​ന്നി​രു​ന്നു.

ഇ​ന്ന​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​പ​ടി​ഞ്ഞാ​റ​ക്കോ​ട്ട​യ്ക്ക് ​അ​ടു​ത്തു​ള്ള​ ​മി​ത്രാ​നി​കേ​ത​നി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി​രി​ക്കും.
ഇ​ച്ചാ​യി​സ് ​പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ബോ​ബി​ ​സ​ഞ്ജ​യി​ന്റെ​ ​ര​ച​ന​യി​ല്‍​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ണ്ണി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഡി​സം​ബ​ര്‍​ 20​ ​വ​രെ​ ​ത​ല​സ്ഥാ​ന​ത്ത് ​തു​ട​രും.​ ​ഡി​സം​ബ​ര്‍​ ​അ​ഞ്ചി​ന് ​മ​മ്മൂ​ട്ടി​യു​ടെ​ ​രം​ഗ​ങ്ങ​ള്‍​ ​പൂ​ര്‍​ത്തി​യാ​കും.സ​ലിം​കു​മാ​ര്‍,​ ​ജോ​ജു​ ​ജോ​ര്‍​ജ്,​ ​ര​ഞ്ജി​ത്ത്,​ ​മുരളി​ഗോ​പി,​ ​ശ​ങ്ക​ര്‍​ ​രാ​മ​കൃ​ഷ്ണ​ന്‍,​ ​നി​മി​ഷ​ ​സ​ജ​യ​ന്‍,​ ​ഗാ​യ​ത്രി​ ​അ​രു​ണ്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ള്‍. വൈദി​യാണ് ഛായാഗ്രഹണം നി​ര്‍വഹി​ക്കുന്നത്.

error: This article already Published !!