പ്രണയം നിരസിച്ചതിന് എടപ്പാളില്‍ പതിനേഴുകാരിക്ക് നേരെ യുവാവിന്റെ അക്രമം; 19കാരന്‍ അറസ്റ്റിൽ

പൊന്നാനി: പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി എടപ്പാളില്‍ പതിനേഴുകാരിയെ യുവാവ് ആക്രമിച്ചു.
എടപ്പാള്‍ -പൊന്നാനി റോഡില്‍ ബുധനാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം.

സംഭവത്തില്‍ എടപ്പാള്‍ അംശക്കച്ചേരി സ്വദേശി മുഹമ്മദ് ഫായിസ് (19)നെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.എടപ്പാള്‍ സ്കൂളില്‍ പ്ളസ്ടു വിദ്യാര്‍ത്ഥിയായ 17 കാരിയെയാണ് 19 കാരനായ യുവാവ് അക്രമിച്ചത്.പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി.പരാതിയെ തുടര്‍ന്ന് എടപ്പാള്‍ അംശക്കച്ചേരി ഓവുപാലത്തിനടുത്ത വീട്ടില്‍ നിന്നുമാണ് യുവാവിനെ സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്ഐ വിജു,എഎസ്ഐ ശ്രീലേഷ് എന്നിവരുടെ ധേതൃത്വത്തില്‍ സിപിഒ മാരായ ഉദയകുമാര്‍,മധു,എസ് സി പിഒ മധു,എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി

error: This article already Published !!