ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഇന്റർവ്യൂവിനായി ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി യുവാവ് ചെയ്തത്

ചെങ്ങമനാട്: ജോലി വാ​ഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂവിനായി ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്ബൂര്‍ കരിമ്ബുഴ ഇറയത്തറ വീട്ടില്‍ അയൂബ് (35) ആണ് പിടിയിലായത്.

അയൂബ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയെ ബുധനാഴ്ച അത്താണിയിലെ ഒരു ​ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചത്. ബ്യൂട്ടീഷ്യനായ യുവതിക്ക് അയൂബ് കൊച്ചിയില്‍ തുടങ്ങുന്ന പുതിയ ബ്യൂട്ടി പാര്‍ലറില്‍ മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇന്റര്‍വ്യൂവിനായി ഹോട്ടലിലേക്ക് വിളിപ്പിച്ചത്.

ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ യുവതി ഒരു സുഹൃത്തിനെ വളിച്ചു വരുത്തി കബളിപ്പിക്കപ്പെട്ട കാര്യം പറഞ്ഞ ശേഷം ഇരുവരും ചേര്‍ന്ന് ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 40കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്.

പൊലീസ് കസ്റ്റ‍ഡിയിലെടുത്ത അയൂബിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍‍ഡ് ചെയ്തു. റിയല്‍ എസ്റ്റേറ്റ് നടത്തുന്ന അയൂബ് വലിയ പണക്കാരനെന്ന വ്യാജേന മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന സ്ത്രീകളെ വിളിച്ചു വരുത്തുന്നത് സ്ഥിരം പണിയാണെന്ന് പൊലീസ് പറഞ്ഞു.

error: This article already Published !!