ജയിൽ ശിക്ഷ അനുഭവിച്ച മലയാള സിനിമയിലെ 7 താരങ്ങൾ

പലപ്രശ്നങ്ങളുടെ പേരിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമരംഗത്തെ പല പ്രമുഖരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലിൽ കിടന്നിട്ടുണ്ട്. മലയാളത്തിൽ നിന്നും 7ഓളം നായിക, നായകന്മാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവർ ആരെല്ലാമാണെന്ന് നോക്കാം.

ശ്രീജിത്ത് രവി

പാലക്കാട് ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയിൽ സ്‌കൂൾ വിദ്യാർത്ഥികളെ അപമാനിച്ചെന്ന പരാതിയിൽ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2016 ഓഗസ്ത് 27നാണ് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികൾ ശ്രീജിത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. സിനിമയിൽ അധികം സജീവമല്ലാത്ത നടനാണ് ശ്രീജിത്ത്.

ഷൈൻ ടോം ചാക്കോ

2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അറുപത് ദിവസത്തോളം ഷൈൻ ജയിലിൽ കഴിഞ്ഞു. ഇപ്പോൾ കൈ നിറയെ സിനിമയാണ് ഷൈനുള്ളത്.

ധന്യ മേരി വർഗീസ്

2016 ഡിസംബർ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ടാണ് ധന്യയേയും ഭർത്താവിനേയും ഭർത്തൃസഹോദരനേയും കേരളാപോലീസ് നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്.

ദിലീപ്

സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകൻ ദിലിപ് ജയിലിലായത് 2017ലായിരുന്നു. മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ജൂലൈ 10ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദിലീപിനു ഒക്ടോബർ 3നാണ് ജാമ്യം ലഭിച്ചത്. കൈ നിറയെ സിനിമയുമായി മുന്നേറുകയാണ് ദിലീപ് ഇപ്പോൾ.

സംഗീത മോഹൻ

മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയിൽ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയൽ താരമായ സംഗീത മോഹൻ. സംഭവത്തിൽ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. കൊച്ചി പാലാരിവട്ടത്തുവച്ചായിരുന്നു ആ സംഭവം. രാത്രി മദ്യപിച്ച് കാറോടിച്ച സംഗീത മറ്റൊരു വാഹനത്തിൽ കാർ കൊണ്ടിടിച്ചു. ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബൈജു

നഗരത്തിലെ ഒരു ക്ലബ്ബിൽ വച്ച് വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതിന് നടൻ ബൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബൈജു കുറെക്കാലം കേസുമായി നടക്കുകയും ചെയ്തിരുന്നു.

ശാലു മേനോൻ

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകൾ പ്രകാരമാണ് ശാലുവിനെതിരേ കേസെടുത്തത്.

error: This article already Published !!