താലികെട്ടാൻ സമയമായപ്പോൾ യുവാവിനെ ഞെട്ടിച്ച് താൻ തേച്ച കാമുകി വിവാഹ മണ്ഡപത്തിൽ, നെയ്യാറ്റിൻകരയിലെ വിവാഹ വേദിയിൽ പിന്നെ സംഭവിച്ചത് ഇങ്ങനെ

0
18

നെയ്യാറ്റിന്‍കര: വിവാഹ മുഹൂര്‍ത്ത സമയം അടുത്തപ്പോള്‍ അതാ മണ്ഡപത്തില്‍ വരന്റെ ആദ്യ കാമുകി. ഇതു കണ്ട ഉടന്‍തന്നെ വരന്‍ വധുവിനെ താലി ചാര്‍ത്തി കാറില്‍ കയറി സ്ഥലം കാലിയാക്കി. നെയ്യാറ്റിന്‍കരയില്‍ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടാകുന്നത്.

പുന്നുളം സ്വദേശിയായ യുവാവും ആയയില്‍ സ്വദേശിയായ യുവതിയും തമ്മിലുള്ളതായിരുന്നു വിവാഹം. വധുവിന് താലി ചാര്‍ത്തുന്നതിനിടെയാണ് മുന്‍ കാമുകിയുടെ രംഗപ്രവേശനം. വരന്‍ തന്നെ വിവാഹം ചെയ്തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ പരിചയമേ ഉള്ളൂ എന്നും വിവാഹം കഴിച്ചിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി.

ഇതിനിടെ വിവാഹ മണ്ഡപത്തില്‍ നേരിയ തോതില്‍ വാക്കു തര്‍ക്കങ്ങളുണ്ടായി. പെണ്‍വീട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ച് വിവാഹ വേദി വിട്ടു. ഇതിനിടെ വരന്റെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ വിവാഹം കഴിച്ചതിന് മതിയായ രേഖകളൊന്നും പെണ്‍കുട്ടിയുടെ കൈവശമില്ലായിരുന്നു.

പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പിലാക്കി. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വരന്‍ പെട്ടെന്ന് തന്നെ മിന്നുകെട്ടി വധുവിനേയും കാറില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി എന്തെന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്.