ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച്‌ ഭര്‍ത്താവ്, കുട്ടികളെ എപ്പോള്‍ വേണമെങ്കിലും കാണാനും അനുവാദം

0
59

വിവാഹേതര ബന്ധങ്ങള്‍ എപ്പോഴും വലിയ വഴക്കകള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമാകാറുണ്ട്. എന്നാല്‍ പൂര്‍വ കാമുകനുമമൊത്തുള്ള ഭാര്യയുടെ ബന്ധം മനസിലാക്കിയതോടെ കാമുകനൊപ്പം ജിവിക്കാന്‍ ഭാര്യക്ക് അനുവാദം നല്‍കിയിരികുകയാണ് ഭര്‍ത്താവ്.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം ഉണ്ടായത്. കുട്ടികളെ എപ്പോള്‍ വേണമെങ്കിലും കാണാനുള്ള സമ്മതവും ഭര്‍ത്താവ് നല്‍കി.ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ യുവാവ് ഫാഷന്‍ ഡിസൈനറായ യുവതിയെ വിവാഹം കഴിച്ചത്. സന്തുഷ്ടമായ കുടുംബ ജീവിതം തന്നെയായിരുന്നു ഇവരുടേത്. ഇവര്‍ക്ക് രണ്ട് കുട്ടികളും പിറന്നു.

എന്നാല്‍ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി പ്രണയിച്ചിരുന്ന യുവാവ് വിവാഹം പോലും വേണ്ടെന്നുവച്ച്‌ ജീവിതം തള്ളി നീക്കുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇവരുടെ മനസ് മാറുകയായിരുന്നു.
മുന്‍ കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് തിരിച്ചറിഞ്ഞതോടെ വീട്ടില്‍ വലിയ ബഹളങ്ങള്‍ തന്നെയുണ്ടായി.

തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെ ഇനി കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കില്ല എ\ന്ന് മനസിലായതോടെ കാമുകനൊപ്പം യുവതിയെ അയക്കാന്‍ താന്‍ തയ്യാറാണ് എന്ന് ഭര്‍ത്താവ് കുടുംബ കോടതിയില്‍ അറിയിക്കുകയായിരുന്നു.

കുട്ടികളെ വിട്ടുതരണമെന്നും ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടു ഇത് ഭാര്യ അംഗീകരിക്കുകയും ചെയ്തു. പകരം കുട്ടികളെ എപ്പോള്‍ വേണമെങ്കിലും കാണാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും ഭര്‍ത്താവ്ന്മുന്‍ ഭാര്യക്ക് നല്‍കി. ഇതോടെ പ്രശ്നങ്ങളില്‍ ഒത്തുതിര്‍പ്പാവുകയായിരുന്നു. കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത് എന്ന് യുവാവ് പറയുന്നു.