പ്രവാസിയായ തന്റെ 14 വർഷത്തെ സമ്പാദ്യവും ‘ജീവിത’വുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയി, പരാതിയുമായി ചാവക്കാട് സ്വദേശിയായ യുവാവ്

0
124

കുന്നംകുളം: പ്രവാസിയായ ഭർത്താവിന്റെ ജീവിതവും സമ്പാദ്യവും ജോലിയും പതിനാലു വർഷം കഷ്ടപ്പെട്ടതെല്ലാം തട്ടിയെടുത്ത് കൂടെ താമസിച്ചു വന്ന ഭാര്യ മറ്റൊരാൾക്കൊപ്പം പോയി എന്നൊരു പരാതിയുമായി ഭർത്താവ് രംഗത്ത് വന്നിരിക്കുകയാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

10 വർഷമായി യു.എ.ഈയിൽ ഇവർ ഭാര്യ ഭർത്താക്കൻമാരായി ജീവിച്ചു വരികയായിരുന്നു. ഇവർക്ക് 5 വയസ്സുള്ള ഒരു മകനുണ്ട്. 2018 ജൂൺ മാസത്തിൽ സ്വന്തം മാതാവിന്റെ ചികിത്സാർത്ഥം നാട്ടിലേക്ക് പോയ ഭർത്താവിനൊപ്പം നാട്ടിലേക്ക് വരാൻ നേഴ്സായ ഭാര്യ വിസമ്മതിക്കുകയാണുണ്ടായത്. കൂടാതെ ഭർത്താവിനോട് നാട്ടിലേക്ക് പോകും മുൻപ് പല ബാങ്കിൽ നിന്നും അവർ ലോൺ അടച്ചു കൊള്ളാമെന്ന് പറഞ്ഞ് പണം ലോണായി വാങ്ങിയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.

ജൂണിൽ നാട്ടിലേക്ക് പോയ ഭർത്താവിനെ അഭാവത്തിൽ നേഴ്സായ ഭാര്യ തന്നെ ജോലി സ്ഥലത്തേക്ക് കൊണ്ടുവിട്ടിരുന്ന ചാവക്കാട് വെങ്കിടങ്ങ് സ്വദേശിയും, ഭാര്യയും മൂന്നു കുട്ടികളുള്ള ഡ്രൈവറുടെ കൂടെ നിയമപരമല്ലാതെ താമസിക്കുകയും, അതിൽ ഗർഭിണിയാവുകയും ചെയ്തു. മൂന്നു മാസംഗർഭിണിയായപ്പോൾ നിയമപരമല്ലാത്ത പ്രകാരമായതിനാൽ, ഡിസംബർ മാസത്തിൽ മൂന്നുദിവസത്തേക്ക് നാട്ടിലേക്ക് പോകുകകയും ഭർത്താവിനൊപ്പം താമസിക്കുകയും, ആ ഗർഭം അയാളുടെതാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുകയും ചെയ്തു.

കൂടാതെ ആ തവണ സുഖമില്ലാതെ കിടക്കുന്ന ഭർത്തു മാതാവിനെയും, ഭർത്താവിനെയും പ്രലോഭിപ്പിച്ചു അവർ താമസിച്ചിരുന്ന വീടിന്റെ പ്രമാണം പണയം വെച്ച് 4 ലക്ഷം കൈപറ്റി തിരിച്ച് യു.എ.ഈയിലേക്ക് മടങ്ങി. താൻ ഗർഭിണിയാണെന്ന് ഭർത്താവിനെ വിളിച്ചറിയിച്ചു. തുടർന്ന് ജൂൺ മാസത്തിൽ കണക്ക് പ്രകാരം 6 മാസത്തിൽ ഇവർ പൂർണ്ണ വളർച്ചയെത്തിയ ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പ്രസവ പരിചരണത്തിന് സ്വന്തം മാതാവിനെ അവർ ഗൾഫിലേക്ക് കൊണ്ടുവന്നിരുന്നു.

മകളുടെ ഈ കള്ളത്തരത്തിന് അമ്മയും കൂട്ടായിരുന്നു എന്നാണ് പ്രസവം നടന്ന ആശുപത്രിയിൽ നിന്നും അറിയാൻ സാധിച്ചത്. അല്ലെങ്കിൽ മകൾ ആറു മാസത്തിൽ പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചതിനെ അവർ ചോദ്യം ചെയ്യുകയോ, മകൾക്കൊപ്പം താമസിക്കുന്ന അന്യപുരുഷനെ കുറിച്ച് ചോദ്യം ചെയ്യുകയോ ചെയ്യുകയോ, സ്വന്തം മരുമകനെ ഈ വിവരം വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് പ്രസവിച്ച പുതിയ കുഞ്ഞിനെ കുറിച്ച് സംശയം തോന്നിയ ഭർത്താവ് ആശുപത്രീരേഖകൾ പരിശോധിച്ചപ്പോഴാണ്
കുഞ്ഞ് തന്റെതല്ലെന്ന് ബോധ്യമായത്.

ഇതുമായി ബന്ധപ്പെട്ട നോർക്ക റൂട്ട്സ്, കുന്നംകുളം പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് ഭർത്താവ് ഇപ്പോൾ. ഭർത്താവ് സത്യാവസ്ഥ മനസ്സിലാക്കി എന്നറിഞ്ഞ ഭാര്യ പിന്നീട് ഭർത്താവിനെ UAE യിൽ ഇറക്കാതിരിക്കാൻ ലോൺ തിരിച്ച്അടക്കാത്ത ബാങ്കിംഗ് രേഖകൾ കാട്ടി അയാളെ ട്രാവലിംഗ് ബാൻ UAE ബാൻ എന്നിങ്ങനെയുള്ള നിയമ തടസം ഉണ്ടാക്കി വെച്ചു. ഇപ്പോൾ, ജോലിയും, കിടപ്പാടവും, ജീവിതവും, മകനും ,ഭീമമായ സാമ്പത്തീക ബാധ്യതയും ഉണ്ടാക്കി വെച്ചിരിക്കയാണ്. തൃശ്ശൂർ അമ്മാടം സ്വദേശിയായ നേഴ്സുകൂടിയായ അയാളുടെ ഭാര്യ. യു. എ. ഈ.യിൽ ഭർത്താവ് അല്ലാത്ത പുരുഷനൊപ്പം ജീവിച്ചു വരികയാണിപ്പോഴും ഈ യുവതി എന്നും ഭർത്താവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.