നടന്മാർ മാത്രമല്ല, നടിമാരും ലഹരി ഉപയോഗിക്കുന്നുണ്ട്: പരിശോധിച്ചാൽ പലരും കുടങ്ങുമെന്ന് ബാബുരാജ്

സിനിമാമേഖലയിലെ പുതുതലമുറക്കാരിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന നിർമ്മാതാക്കളുടെ ആരോപണം ശരിവെച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് ബാബുരാജ് മനോരമ ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്. വലിയ പ്രശ്നങ്ങളുണ്ടായപ്പോൾ മാത്രമാണ് നടൻ ഷെയൻ അമ്മയിൽ അംഗമായത്. എന്നാൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലരും ‘അമ്മ’യിൽ അംഗങ്ങളല്ല.

അവർക്ക് താത്പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയ്നിന്റെ വീഡിയോകൾ കണ്ടാൽ പലർക്കും പലതും മനസ്സിലാകും. വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും അഭിമുഖത്തിൽ ബാബുരാജ് വ്യക്തമാക്കി.

അതേ സമയം തനിക്ക് എതിരെ വേറം പൊളിറ്റിക്‌സ് ആണ് നടക്കുന്നതെന്ന് ഷെയിൽ നിഗം വ്യക്തമാക്കി. ബുധാനാഴ്ച രാത്രി വരെ തനിക്കെതിരെ സിനിമാ വിലക്കുണ്ടാവില്ല എന്ന് നിർമാതാക്കളുടെ സംഘടനയിലുള്ളവർ പറഞ്ഞതായി ഷെയ്ൻ വ്യക്തമാക്കി. ആന്റോ ജോസഫ്, സുബൈർ, സിയാദ് കോക്കർ എന്നിവർ പ്രശ്നങ്ങൾ തീർക്കാമെന്ന് ഉറപ്പു തന്നിരുന്നതായും ഷെയ്ൻ പറഞ്ഞു.

സംവിധായകൻ സലാം ബാപ്പു പറയുമ്പോഴാണ് തന്നെ നിർമാതാക്കൾ വിലക്കാൻ പോകുന്ന കാര്യം അറിഞ്ഞതെന്നും ഷെയ്ൻ പറഞ്ഞു. ‘സലാം ബാപ്പുവിനോട് നിർമാതാക്കൾ പറഞ്ഞത് ഇനി ഷെയ്ൻ നിഗമിനെ ഇൻഡസ്ട്രിയിൽ ആവശ്യമില്ല എന്നാണ്.’ ഷെയ്ൻ പറഞ്ഞു.

മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും ഇൻസ്റ്റഗ്രാം ഉപയോഗിക്കരുതെന്നും നിർമാതാക്കൾ പറഞ്ഞതായും ഷെയ്ൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നൽകിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയ്ൻ പറഞ്ഞു. വെയിൽ പൂർത്തിയാക്കാൻ ചൊവ്വാഴ്ച ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയതാണെന്നും ഷെയ്ൻ വ്യക്തമാക്കി.

അഭിനേതാക്കളുടെ സംഘടനായ അമ്മ തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു. നിർമാതാക്കൾ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്കു പോകാൻ തയ്യാറാണെന്നും ഷെയ്ൻ വ്യക്തമാക്കി.
എനിക്കു വേറെ പണി അറിയില്ല. അതുകൊണ്ട് അഭിനയം തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

രാജീവ് രവി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ബി.അജിത് കുമാർ, ഷാജി എൻ കരുൺ.. ഇവരുടെ കൂടെയൊക്കെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവരോടൊന്നു ചോദിച്ചു നോക്ക് സിനിമയ്ക്ക് വേണ്ടി ഞാൻ എങ്ങനെയാണ് നിൽക്കുന്നതെന്ന്. ഇതു സിനിമയുടെ പ്രശ്നമല്ല. വേറെ പോളിറ്റിക്സാണ്. അത് കാലം തെളിയിച്ചോളും.’, ഷെയ്ൻ വ്യക്തമാക്കി

error: This article already Published !!