അതിരപ്പിള്ളിയിൽ പരസ്യമായി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് 21 കാരനായ യുവാവും 15 കാരിയും, കമിതാക്കളെ പോലീസ് ആശുപത്രിയിലെത്തിച്ചു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ക​മി​താ​ക്ക​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​തി​ല​കം സ്വ​ദേ​ശി​യാ​യ 21 കാ​രനും വെ​ള്ളാ​ങ്ക​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 15കാ​രി​യുമാണ് കൈകളുടെ ഞരന്പു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ 5.30നാ​ണ് അ​തി​ര​പ്പി​ള്ളി പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ പ്രണയത്തി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​രു​വ​രും ഇ​ന്ന​ലെ വൈ​കീ​ട്ട് വീടുവിട്ടിറങ്ങി. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

ഇ​ന്നു പു​ല​ർ​ച്ചെ അ​തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ​യി​ൽ​വ​ച്ച് കൈ​മു​റി​ച്ച​ശേ​ഷം ഇവർ ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സു​കാ​ര​നെ വി​ളി​ച്ച് ത​ങ്ങ​ൾ മ​രി​ക്കാ​ൻ പോ​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​തി​ര​പ്പി​ള്ളി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. അ​തി​ര​പ്പി​ള്ളി പോ​ലീ​സ് ഇ​വ​രെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ ബൈ​ക്കി​ൽ അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന​ത് ക​ണ്ട​ത്. അ​മി​ത​മാ​യി ഗു​ളി​ക​ക​ൾ ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

error: This article already Published !!