മദ്യപിക്കാറുണ്ടോ? കൃത്യമായ മറുപടി പറഞ്ഞ് വിനീത് ശ്രീനിവാസൻ

ഗായകനും നടനും സംവിധായകനും രചയിതാവുമൊക്കെയായി മലയാള സിനിമയിലെ സകലകലാവല്ലഭൻ എന്ന വിളിപ്പേരുള്ളയാളാണ് വിനീത് ശ്രീനിവാസൻ. പുതു തലമുറയിലെ ബാലചന്ദ്രമേനോൻ എന്ന വിളിപ്പേരിലും ശ്രദ്ധേയനാണ് വിനീത്.

നടൻ, തിരക്കഥാകൃത്ത്,ഗായകൻ, സംവിധായകൻ, നിർമ്മാതാവ് അങ്ങനെ എല്ലാ നിലയിലും വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രം പ്രഖാപിച്ചിരിക്കുകയാണ്.

താൻ പഠിച്ച ചെന്നൈയിലെ ക്യാമ്പസ് പ്രമേയമാക്കി പറയുന്ന ചിതം വലിയ ക്യാൻവാസിൽ ഒരുക്കുന്ന സിനിമയായിരിക്കും എന്ന് മാത്രമാണ് വിനീത് ഇത് വരെ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പേര് പോലും പുറത്ത് പറയാറായിട്ടില്ല എന്ന് പറയുന്ന വിനീതിന്റെ പുതിയ ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമയാണെന്നാണ് പുറത്തെ സംസാരം.

ഇപ്പോൾ നടൻ എന്ന ലേബലിൽ നിന്നും മാറി മലയാളത്തിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘ഹെലൻ’ എന്ന സിനിമയുടെ നിർമ്മാതാവിന്റെ റോളിലാണ് വിനീത് കയ്യടി നേടുന്നത്.

ചിത്രത്തിന്റെ സംവിധായകനും തന്റെ മുൻ സിനിമയുടെ നിർമ്മാതാവും ഹെലനിലെ ഹീറോ വേഷം ചെയ്ത നോബിളും തന്റെ അഭിപ്രായം അറിയാൻ വേണ്ടി മാത്രമാണ് കഥ പറഞ്ഞത്.എന്നാൽ കഥ കേട്ട ശേഷം സിനിമ താൻ നിർമ്മിച്ചോട്ടെ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്നും വിനീത് ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

അതേ സമയം, മദ്യപിക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മാഹിയുടെ അന്യദേശമായ തലശ്ശേരിക്കാരനായിട്ടും താൻ മദ്യപിക്കുന്ന സ്വഭാവക്കാരനല്ലെന്നായിരുന്നു വിനീതിന്റെ വിനീതമായ മറുപടി.

error: This article already Published !!