നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാന്‍ ശ്രമം; യുവ നടി പിടിയില്‍

നടന്‍ സുഭാഷ് യാദവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മറാഠി നടി സാറ ശ്രാവണ്‍ അറസ്റ്റില്‍. നടനില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുക്കാനാണ് നടിയും സംഘവും ശ്രമിച്ചത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് സാറ.

യാദവും സാറയും ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയശേഷം നടന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച സാറ രംഗത്തെത്തുകയായിരുന്നു. ഈ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഇടപെട്ടയാള്‍ യാദവ് മാപ്പ് പറയുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്തു. വിഡിയോ പുറത്തുവിടാതിരിക്കാന്‍ 15 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു നടിയുടെയും സംഘത്തിന്റെയും ആവശ്യം.

ഇതിനിടയില്‍ തട്ടിപ്പു സംഘത്തിലുണ്ടായിരുന്ന ഒരാളുടെ പക്കല്‍നിന്ന് വിഡിയോ ചോര്‍ന്നു. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു യാദവ്.

error: This article already Published !!