അജ്ഞാതന്റെ വധഭീഷണി: നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യമൊഴി നൽകി

ചാവക്കാട്: അജ്ഞാതൻ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയതിനെതിരെ നൽകിയ പരാതിയിൽ നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യമൊഴി നൽകി. ചൊവ്വാഴ്ച വൈകിട്ട് നാലിന് കോടതിയിലെത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നൽകിയത്.

ഭാവനയുടെ ഇൻസ്റ്റഗ്രാം പേജിലായിരുന്നു വ്യാജ പ്രൊഫൈലിലൂടെ അശ്ലീല കമന്റിടുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ ജൂലൈ ഒന്നിനാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഇതേ തുടർന്ന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നൽകിയത്.

error: This article already Published !!