തട്ടിപ്പ്, പ്രശസ്ത സീരിയൽ നടി അശ്വതിക്ക് ദുബായിയിൽ ഉണ്ട തിന്നേണ്ടി വരുമോ? കോടതി വിധി വന്നതോടെ നടി ഒളിവിൽ

ഏഷ്യാനെറ്റിലെ അൽഫോൻസാമ്മയിലെ അൽഫോൻസാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായാണ് പ്രസില്ല ജെറിൻ എന്ന അശ്വതിയെ മലയാളികൾ അറിയുന്നത്. ഒന്നിൽ കരുണയുടെ മഹാപ്രവാഹമായി സ്വയം മാറുന്ന കഥാപാത്രമാണെങ്കിൽ മറ്റൊന്ന് കൊടുംവില്ലത്തിയുടെ റോളും. ജീവിതത്തിൽ ഏത് റോളാണ് പ്രസില്ല ജെറിൻ എന്ന അശ്വതി ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

യുഎഇയിൽ യാത്രാ വിലക്ക് നേരിടുന്ന നടി ഇപ്പോൾ മുങ്ങി നടക്കുകയാണ് എന്നാണ് അറിയുന്നത്. നടിക്കെതിരെ ഇപ്പോൾ യുവതി രംഗത്തെത്തിയിരിക്കയാണ്. രശ്മി എന്ന യുവതിയാണ് തന്നെയും ഭർത്താവ് രാജേഷ് ബാബുവിനെയും നടി അശ്വതിയും ഭർത്താവും പറ്റിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ ഭർത്താവ് ജെറിൻ ബാബുവും സുഹൃത്ത് രാജേഷ് ചേർന്ന് യുഎഇയിൽ നടത്തിയ കമ്പനി നടത്തി.

തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവൻ തുകയും ഇവരുടെ കമ്പനിയിലേക്ക് നൽകി. എന്നാൽ കമ്പനി നടി അശ്വതിയുടെ പേരിലായിരുന്നു. കമ്പനി മുന്നോട്ടു പോയപ്പോൾ നടിക്ക് രാജേഷിനെ കമ്ബനിയിൽ നിന്ന് ഒഴിവാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹം വന്നു. പണം തിരികെ നൽകിയാൽ പാർട്ട്ണർഷിപ്പ് ഒഴിയാം എന്നും ഭർത്താവ് അവരെ അറിയിച്ചു. പക്ഷെ പണം തിരികെ നൽകിയില്ല. ഇതിനെ തുടർന്നാണ് രാജേഷ് ബാബു അജ്മാൻ കോടതിയെ സമീപിച്ചത്. കോടതി വിധി രാജേഷിനു അനുകൂലമായിരുന്നു. നടിയോട് തുക തിരികെ നൽകാനാണ് അജ്മാൻ കോടതി വിധിച്ചത്. തുക അടയ്ക്കാത്തതിനെ തുടർന്ന് നടിക്ക് നടിക്ക് യാത്രാ വിലക്കും വന്നു. പക്ഷെ നടി ഇപ്പോഴും യുഎഇയിൽ തുടരുകയാണ്. എവിടെയുണ്ടെന്നു രാജേഷിനു പിടിയുമില്ല. ഫെയ്സ് ബുക്കിൽ നടി സജീവവുമാണ്.

രാജേഷ് ബാബു നൽകിയ പരാതിയിൽ കോടതി വിധി വന്നതിനെ തുടർന്ന് നടിയോട് ഏഴു ലക്ഷത്തോളം രൂപ നൽകാനാണ് അജ്മാൻ കോടതി വിധി വന്നത്. വിധി വന്നിട്ട് രണ്ടു വർഷമായെങ്കിലും നടി ഇതുവരെ തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. യാത്രാവിലക്കുമുണ്ട്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാൽ നടി അറസ്റ്റിലാകും. അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാലാണിത്.

അതിനാൽ നടി മുങ്ങി നടക്കുകയാണ്. അതിനെ തുടർന്നാണ് അൽഫോൻസാമ്മ ലഭിച്ചത്. ഇതിലെ വിജയമാണ് നടിയുടെ തലക്കുറി തിരുത്തിയത്. അൽഫോൻസാമ്മ കഴിഞ്ഞപ്പോൾ അതിലും വലിയ ഹിറ്റായി കുങ്കുമപ്പൂവ് വരുകയും ചെയ്തു. ഇതിൽ അമലയായിട്ടാണ് അശ്വതി എത്തിയത്. ഓർക്കൂട്ട് വഴി പരിചയപ്പെട്ടാണ് ജെറിനെ നടി പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് ഭർത്താവിനൊപ്പം യുഎഇയിലാണ് നടി താമസിച്ചത്.

അശ്വതി എന്ന നടി എവിടെപ്പോയി എന്നാണ് ആരാധകർ ചോദിച്ചത്. അതിനുള്ള മറുപടി നൽകിയത് താനും ഭർത്താവും കുട്ടികളും ദുബായിൽ ആണെന്നാണ്. ദുബായിൽ ജനിച്ച് പാലക്കാട് വളർന്ന നടിയുടെ ഉത്തരത്തിൽ ആരും അസ്വഭാവികത കണ്ടതുമില്ല. പക്ഷെ എപ്പോഴാണ് നടിക്ക് യാത്രാവിലക്ക് ഉണ്ടെന്നും ദുബായിൽ മുങ്ങി നടക്കുകയാണ് എന്നും വെളിയിൽ വരുന്നത്. പണം തിരികെ കിട്ടാനുള്ളതിനെ തുടർന്ന് രണ്ടു വർഷമായി രാജേഷ് യുഎഇയിൽ തന്നെ തുടരുകയാണ്.. പണം നടി എപ്പോൾ അടയ്ക്കുമെന്ന് ഇതുവരെ ഒരു സൂചനയും നൽകിയിട്ടുമില്ല. പണം അടക്കാതെ കോടതിയെ കബളിപ്പിച്ച് നടക്കുകയാണ് നടി എന്നാണ് രാജേഷ് ബാബുവിന്റെ ഭാര്യ പറഞ്ഞത്.

കടപ്പാട്: മറുനാടൻ മലയാളി

error: This article already Published !!