ചരിത്ര നേട്ടത്തിൽ എത്താൻ രോഹിത് ശർമ്മയ്ക്ക് ഇനി ഒരൊറ്റ സിക്സ് കൂടി മതി

0
59

ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ വെസ്റ്റിൻഡീസിനെതിരെ ടി20 പരമ്പരയിൽ ഒരു സിക്സ് പായിച്ചാൽ അത് ചരിത്രമാകും. രാജ്യന്തര ക്രിക്കറ്റിൽ 400 സിക്സ് പറത്തുന്ന ഏക ഇന്ത്യൻ താരമെന്ന നേട്ടമാണ് ഒരു സിക്സ് അകലെ രോഹിത്തിനെ കാത്തിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അനായാസം സിക്സ് പറത്തുന്ന രോഹിത്ത് ആ റെക്കോർഡ് എന്ന് നേടും എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. അതെസമയം പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയും വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്ലും മാത്രമേ രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സർ നേടിയിട്ടുള്ളൂ. അഫ്രീദി 476 സിക്‌സും ക്രിസ് ഗെയ്ൽ 534 സിക്‌സും പറത്തിയിട്ടുണ്ട്.

കരിയറിൽ ഈ നേട്ടങ്ങൾ മറികടക്കാൻ രോഹിത്ത് ഇനിയും ഏറെ സിക്സുകൾ നേടേണ്ടി വരും.
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടിയ താരവും രോഹിത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ 19 സിക്‌സാണ് രോഹിത് നേടിയത്.

വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20യും ടീം ഇന്ത്യ കളിക്കും. ആദ്യ ടി20 ഹൈദരാബാദിൽ വെള്ളിയാഴ്ച നടക്കും. ഓപ്പണറാണ് എന്നിരിക്കേ ഹിറ്റ്മാൻ രോഹിത് ശർമ്മ ചരിത്രനേട്ടം സ്വന്തമാക്കുമെന്നുറപ്പ്.