ആദ്യഷോ മുതൽ ആളുകൾ ആ സൂപ്പർതാര ചിത്രത്തെ കൂകി വിളിച്ചു; ഹോളിവുഡ് ലെവലിൽ വന്നു പ്രതീക്ഷകൾ തകർത്തു പരാജയമായി ഈ മോഹൻലാൽ സിനിമ

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മാസ് സിനിമകൾ കേരത്തിലെ പ്രേക്ഷകർ ആഘോഷത്തോടെ കൊണ്ടാടിയിട്ടുള്ളവയാണ്. തിയേറ്ററിൽ വൻ വിജയങ്ങൾ കൊയ്ത മോഹൻലാൽ മാസ് സിനിമകൾ നിരവധിയാണ്.

എന്നാൽ വർഷങ്ങൾക്ക് മുൻപ് ഹോളിവുഡ് ലെവലിൽ എത്തിയ ഒരു മോഹൻലാൽ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 1989 ൽ പുറത്തിറങ്ങിയ ‘ദൗത്യം’ എന്ന മോഹൻലാൽ ചിത്രമാണ് അപ്രതീക്ഷിതമായി ബോക്‌സോഫീസിൽ നിലംപൊത്തിയത്.

മോഹൻലാലിന്റെ വേറിട്ട മാസ് ചിത്രമെന്ന രീതിയിൽ തിയേറ്ററിലെത്തിയ ദൗത്യം പി അനിലാണ് സംവിധാനം ചെയ്തത്. പരസ്യ കലാകാരനായ ഗായത്രി അശോക് രചന നിർവഹിച്ച ചിത്രം വലിയ ക്യാൻവാസിൽ അണിയിച്ചൊരുക്കിയ മോഹൻലാൽ ചിത്രമായിരുന്നു.

ആതിരപ്പള്ളി പ്രധാന ലൊക്കേഷനായ ചിത്രത്തിൽ പ്രതിനായക റോളിലെത്തിയത് സുരേഷ് ഗോപിയായിരുന്നു. ബാബു ആന്റണിയും ശക്തമായ വില്ലൻവേഷം ഈ ചിത്രത്തിൽ ചെയ്തു.

എന്നാൽ റിലീസിന് മുൻപേ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് റീമേക്കിന് ആവശ്യക്കാർ എത്തിയ ചിത്രം തിയേറ്ററിൽ പരാജയമായതോടെ പലരും പിന്മാറി. 1989 ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ഷോ മുതൽ പ്രേക്ഷകർ തിരസ്‌കരിച്ചു.

അന്നത്തെ മോഹൻലാൽ സിനിമകളെല്ലാം കയ്യടി നേടുമ്പോൾ ദൗത്യം കണ്ടിറങ്ങിയ പ്രേക്ഷകർ കൂകി വിളിച്ചാണ് തിയേറ്റർ വിട്ടത്. ക്യാപ്റ്റൻ റോയ് ജേക്കബ് തോമസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്.

error: This article already Published !!