ക്ഷീണം മാറാൻ കൂൺ ഗുളിക, പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടത് കൂൺ കാപ്സ്യൂൾ ഉള്ളിൽച്ചെന്ന്; സയനൈഡ് നിറച്ചത് കാപ്സ്യൂളിൽ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പൊ​ന്നാ​മ​റ്റ​ത്ത് ടോം ​തോ​മ​സും സി​ലി​യും കൊ​ല്ല​പ്പെ​ട്ട​ത് സ​യ​നൈ​ഡ് നി​റ​ച്ച കൂ​ൺ കാ​പ്സ്യൂ​ൾ ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം.

സ​യ​നൈ​ഡ് ന​ല്‍കി​യാ​ണ് ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ജോ​ളി മൊ​ഴി​ന​ല്‍കി​യി​രു​ന്നു എ​ങ്കി​ലും കാ​പ്സ്യൂ​ളി​ന​ക​ത്ത് സ​യ​നൈ​ഡ് ക​ല​ര്‍ത്തി​യ സം​ഭ​വം അ​ടു​ത്ത​യി​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. കാ​പ്സ്യൂ​ളി​നു​ള്ളി​ലെ മ​രു​ന്നു ക​ള​ഞ്ഞ് പ​ക​രം സ​യ​നൈ​ഡ് നി​റ​ച്ച് ഇ​വ​ർ​ക്ക് ന​ല്കു​ക​യാ​യി​രു​ന്നു.

ടോം ​തോ​മ​സ് പ​തി​വാ​യി കൂ​ൺ കാ​പ്യ​സൂ​ളു​ക​ള്‍ ക​ഴി​ച്ചി​രു​ന്ന​തി​നാ​ല്‍ ഇ​ത് സം​ശ​യ​ത്തി​ന് ഇ​ട​ന​ല്കി​യി​ല്ല. ക്ഷീ​ണം മാ​റാ​ൻ കൂ​ൺ ഗു​ളി​ക ന​ല്ല​താ​ണെ​ന്ന് ധ​രി​പ്പി​ച്ചാ​ണ് സി​ലി​ക്ക് ന​ല്കി​യ​ത്. സി​ലി​യു​ടെ ഭ​ര്‍ത്താ​വ് ഷാ​ജു ഗു​ളി​ക വാ​ങ്ങി ജോ​ളി​യെ ഏ​ല്‍പ്പി​ക്കു​ക​യും അ​തി​ല്‍ സ​യ​നൈ​ഡ് നി​റ​ച്ച് തി​രി​ച്ചു ന​ല്‍കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞ​ത്.

error: This article already Published !!