രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ട 15കാരനെയും കൊണ്ട് ആശുപത്രിയിലെത്തിയ മാതാപിതാക്കൾ ഞെട്ടി, മൂന്നാറിൽ 21കാരി കൗമാരക്കാരനെ ലൈംഗികമായി ഉപയോഗിച്ചത് നിരവധി തവണ

0
360

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്ക് എതിരേ പൊലിസ്‌ കേസെടുത്തു. തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്‌സോ നിയമപ്രകാരം മൂന്നാര്‍ പൊലിസ്‌ കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചത്.

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതെ വന്നിരിക്കുകയാണ്. അടുത്തിടെയായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ യുവതികള്‍ പീഡിപ്പിക്കുന്ന സംഭവം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. അടുത്തിടെ കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാറിലും ഇത് സംഭവിച്ചിരിക്കുകയാണ്. ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് മൂന്നാര്‍ പോലീസ് കേസെടുത്തത് ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിനിയായിയായ ഇരുപത്തൊന്നുകാരിയാണ് ലക്ഷ്മി സ്വദേശിയും ബന്ധുവും കൂടിയായ പതിനഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചത്. തമിഴ്നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും വേദന കലശലായി. ഇതോടെ അച്ഛനമ്മമാരോട് കുട്ടി വിവരം പറഞ്ഞു.

ഇരുവരും ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി ഡോക്ടറോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെ കോഴിക്കോട് ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ച 36കാരി പിടിയിലായിരുന്നു.ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തല്‍. പുറത്തുവന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. വിവരം പുറത്തറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മില്‍ വലിയ പ്രശ്‌നമുണ്ടാവുകയും ചെയ്തിരുന്നു.