പിഞ്ചുകുട്ടികളെ ബന്ധു വീട്ടിൽ ഉപേക്ഷിച്ച് യുവതി ഓട്ടോഡ്രൈവർക്കൊപ്പം ഒളിച്ചോടി; കമിതാക്കളെ പൊലീസ് വഴിവിട്ട് സഹായിച്ചപ്പോൾ എട്ടിന്റെ പണികൊടുത്ത് കോടതി

തിരുവനന്തപുരം: പിഞ്ചുകുട്ടികളെ ബന്ധുവിന്റെ കയ്യിലേൽപ്പിച്ച് സുഹൃത്തായ ഓട്ടോഡ്രൈവർക്കൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ നിലപാട് കടുപ്പിച്ച് കോടതി. യുവതിയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു. വെള്ളനാട് വാളിയറ കുരിയോട്ടുകോണം ശംഭുനി വാസിൽ ശരണ്യ(24)കാമുകൻ വെളിയന്നൂർ ശ്രീപ്രഭ മന്ദിരത്തിൽ ജയവർധനൻ നായർ(കിരൺ-27) എന്നിവരാണ് റിമാൻഡിലായത്.

ഈ മാസം 27 നാണ് ശരണ്യ കോട്ടൂരുള്ള ബന്ധുവീട്ടിലെത്തി, നാലരയും രണ്ടരയും വയസുള്ള പെൺമക്കളെ ഇവിടെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം പോയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കടന്ന കാര്യം പരിഗണിക്കാതെ ദുർബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
യുവതിയേയും കാമുകനെയും രക്ഷിക്കാൻ ദുർബല വകുപ്പ് ചുമത്തിയ പൊലീസ് നടപടിയെ കോടതി അതീവ ഗൗരവമായാണ് വീക്ഷിച്ചത്.

ഇരുവരെയും രക്ഷിക്കാൻ വെറും മിസ്സിങ്ങ് കേസായാണ് നെയ്യാർ ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ കാര്യം ഗൗരവമായെടുത്ത കോടതി, എസ്‌ഐയെ വിളിച്ച് വരുത്തി കോടതി വിവരങ്ങൾ ആരാഞ്ഞു. കോടതി നിലപാട് കടുപ്പിച്ചതോടെ രണ്ടാമത് സ്റ്റേഷനിലെത്തി കേസ് ഫയലിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് കൂടി ഉൾപെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് യുവതിയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

error: This article already Published !!