കോട്ടക്കലിൽ കാർ ബസുകൾക്കിടയിൽപ്പെട്ട് ഗുരുവായൂർ സ്വദേശികളായരണ്ട് യുവാക്കൾ മരിച്ചു

കോട്ടക്കൽ: ദേശീയപാത കോഴിച്ചെനയിൽ കാബസുകൾക്കിടയിൽപ്പെട്ട് കാർ യാത്രികരായ 2 യുവാക്കൾ മരിച്ചു.
ഗുരുവായൂർ ഇരിങ്ങാപ്പുറം സ്വദേശികളായ പുതുവീട്ടിൽ ഇബ്രാഹീമിന്റെ മകൻ ഇർഷാദ് (20),പുഴങ്ങരയില്ലത്ത് സലീമിന്റെ മകൻ ഹക്കീം (20)എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ദീർഘദൂരയാത്ര ബസിനെ മറികടക്കുന്നതിനിടെ
എതിർദിശയിൽ നിന്ന് വന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസിനിടയിൽപ്പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്.ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റെയാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കൽപ്പകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

error: This article already Published !!